തിരുവനന്തപുരം : ( www.truevisionnews.com) അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് കേരളത്തിലെ വിവിധ നദികളിൽ സംസ്ഥാന ജലസേചന വകുപ്പിന്റെയും (IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) പ്രളയ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു. ആയതിനാൽ താഴെ പറയുന്ന നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം.
ഓറഞ്ച് അലർട്ട്
.gif)

പത്തനംതിട്ട : മണിമല (തോണ്ട്ര – വള്ളംകുളം സ്റ്റേഷൻ)
മഞ്ഞ അലർട്ട്
ആലപ്പുഴ: അച്ചൻകോവിൽ (നാലുകെട്ടുകവല സ്റ്റേഷൻ)
പത്തനംതിട്ട: അച്ചൻകോവിൽ (കോന്നി GD സ്റ്റേഷൻ)
തൃശൂർ : കരുവന്നൂർ (കരുവന്നൂർ സ്റ്റേഷൻ)
വയനാട് : കബനി (മൊതക്കര സ്റ്റേഷൻ-CWC)
യാതൊരു കാരണവശാലും ഈ നദികളുടെ തീരത്തുള്ളവർ നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അതോടൊപ്പം അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കാൻ തയ്യാറാവണം.
flood alert several rivers kerala
