കിടക്കയിലെ മുളകുപൊടി തുമ്പായി; കഴുത്തിൽ കാലമർത്തി, കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന് കിണറ്റിൽ തള്ളി യുവതി

കിടക്കയിലെ മുളകുപൊടി തുമ്പായി; കഴുത്തിൽ കാലമർത്തി, കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന് കിണറ്റിൽ തള്ളി യുവതി
Jun 28, 2025 11:07 PM | By VIPIN P V

ബെംഗളൂരു: ( www.truevisionnews.com) കര്‍ണാടകയില്‍ സ്ത്രീയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. മൃതദേഹം 30 കിലോമീറ്റര്‍ അകലെ ഉപേക്ഷിച്ചതായി പോലീസ് പറഞ്ഞു. 50 വയസ്സുകാരനായ ശങ്കരമൂര്‍ത്തി ആണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗല, കാമുകന്‍ നാഗരാജു എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയത്.

തുമകുരു ജില്ലയിലെ തിപ്തൂര്‍ താലൂക്കിലെ കാദഷെട്ടിഹള്ളിയില്‍ ഇക്കഴിഞ്ഞ ജൂണ്‍ 24-നാണ് സംഭവം. അന്‍പതുകാരനായ ശങ്കരമൂര്‍ത്തി ഫാം ഹൗസില്‍ തനിച്ചായിരുന്നു താമസം. തിപ്തൂരിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ പാചകക്കാരിയായി ജോലിചെയ്യുന്ന ഇദ്ദേഹത്തിന്റെ ഭാര്യ സുമംഗലയ്ക്ക് നാഗരാജു എന്നുപേരുള്ള യുവാവുമായി വിവാഹേതര ബന്ധമുള്ളതായി ആരോപിക്കപ്പെടുന്നു.

ഇരുവര്‍ക്കുമിടയിലെ ബന്ധത്തിന് ശങ്കരമൂര്‍ത്തി ഒരു തടസ്സമായി. ഇതോടെ ഇദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഇരുവരും ചേര്‍ന്ന് ഗൂഢാലോചന നടത്തി. സംഭവദിവസം ഭര്‍ത്താവിന്റെ കണ്ണില്‍ മുളകുപൊടി എറിയുകയായിരുന്നു സുമംഗല ആദ്യം ചെയ്തത്. തുടര്‍ന്ന് ഒരുവടികൊണ്ട് പൊതിരെ തല്ലുകയും കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കഴുത്തില്‍ കാല്‍ അമര്‍ത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. മൃതദേഹം ഒരു ചാക്കില്‍ കെട്ടി 30 കിലോമീറ്റര്‍ അകലെയുള്ള കൃഷിയിടത്തിലെ കിണറ്റില്‍ തള്ളുകയായിരുന്നു.

ശങ്കരമൂര്‍ത്തിയെ കാണാനില്ലെന്ന പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കേസന്വേഷണത്തിനിടെ ഇദ്ദേഹത്തിന്റെ കിടക്കയില്‍ മുളകുപൊടിയുടെ അംശമുള്ളതായി പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു മല്‍പ്പിടിത്തം നടന്നതിന്റെ അടയാളങ്ങളും സ്ഥലത്തുണ്ടായിരുന്നു.

ഇതോടെ സംശയം തോന്നിയ പോലീസ് സുമംഗലയെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഫോണ്‍ കോള്‍ വിവരശേഖരണം കൂടി നടത്തിയതോടെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുള്ളതായി കണ്ടെത്തി. ഒടുവില്‍ സുമംഗല പോലീസിന് മുന്നില്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. സംഭവത്തില്‍ നോണെവിനകെരെ പോലീസ് കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

Woman kills husband with lover ties rope around his neck and throws into well

Next TV

Related Stories
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

Jul 27, 2025 05:42 PM

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഒഡീഷയിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
Top Stories

//Truevisionall