പ്രതിയുടെ ഫോണിൽ ബലാത്സംഗ ദൃശ്യം, മറ്റുള്ളവർക്ക് കൈമാറിയോയെന്ന് പരിശോധന; കൊൽക്കത്ത പീഡനക്കേസിൽ വഴിത്തിരിവ്

പ്രതിയുടെ ഫോണിൽ ബലാത്സംഗ ദൃശ്യം, മറ്റുള്ളവർക്ക് കൈമാറിയോയെന്ന് പരിശോധന; കൊൽക്കത്ത പീഡനക്കേസിൽ വഴിത്തിരിവ്
Jun 28, 2025 09:40 PM | By Athira V

കൊൽക്കത്ത: ( www.truevisionnews.com ) നിയമ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിയുടെ ഫോണിൽനിന്ന് പീഡനദൃശ്യങ്ങൾ കണ്ടെത്തി. കേസിൽ നിർണായകമായ തെളിവാണിത്. ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി മനോജിത് മിശ്രയുടെ (31) ഫോണിൽനിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്.

പീഡനത്തിന്റെ ദൃശ്യങ്ങൾ മറ്റു പ്രതികൾ ഫോണിൽ പകർത്തിയതായി അതിജീവിതയുടെ പരാതിയിൽ പറഞ്ഞിരുന്നു. ദൃശ്യങ്ങൾ ഇവർ മറ്റുള്ളവർക്ക് അയച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്നു മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.

കേസ് അന്വേഷിക്കാൻ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. അതിജീവിതയുടെ കഴുത്തിലും നെഞ്ചിലും ഉരഞ്ഞ പാടുകളുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിരുന്നു.

നേരത്തെ, ബലമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിന്റെയും കടിച്ചതിന്റെയും നഖക്ഷതത്തിന്റെയും പാടുകൾ പെൺകുട്ടിയുടെ ശരീരത്തിൽ ഉള്ളതായി മെഡിക്കൽ പരിശോധനയിൽ വ്യക്തമായെന്നും പൊലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിരുന്നു. ഫൊറൻസിക് പരിശോധനാഫലം ഇനി ലഭിക്കാനുണ്ട്.

കേസിൽ ഇതുവരെ 4 പേരാണ് അറസ്റ്റിലായത്. അഭിഭാഷകനും പൂർവവിദ്യാർഥിയുമായ മനോജിത് മിശ്ര, വിദ്യാർഥികളായ പ്രമിത് മുഖർജി, സയിബ് അഹമ്മദ്, സുരക്ഷാ ജീവനക്കാരൻ പിനാകി ബാനർജി എന്നിവരാണ് അറസ്റ്റിലായവർ.

മനോജിത് മിശ്രയാണ് കേസിലെ പ്രധാന പ്രതി. ഇയാൾക്ക് തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തിയ മനോജിത് മിശ്ര പിന്നീട് ആവശ്യം നിരസിക്കപ്പെട്ടതോടെ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

Law student rape case torture footage found accused phone

Next TV

Related Stories
പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

Jul 27, 2025 08:00 PM

പ്രണയബന്ധം അധ്യാപകർ വീട്ടിൽ അറിയിച്ചു, സ്കൂൾ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ പെൺസുഹൃത്തും

ഹൈദരാബാദിലെ സ്വകാര്യ സ്കൂളിൽ കെട്ടിടത്തിൽനിന്നു ചാടി ജീവനൊടുക്കി പതിനഞ്ചുകാരൻ‌, പിന്നാലെ...

Read More >>
വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

Jul 27, 2025 06:05 PM

വനിതാ ഡോക്ടറുടെ വായിൽ തുണി തിരുകി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

പത്തനാപുരത്ത് ക്ലിനിക്കിൽ കയറി വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ്...

Read More >>
ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

Jul 27, 2025 05:42 PM

ഗർ‌ഭം അലസിപ്പിക്കാൻ ഗുളികകൾ‌ നൽകി; പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ് അറസ്റ്റിൽ

ഒഡീഷയിൽ പതിനേഴുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു, ബിജെഡി നേതാവ്...

Read More >>
 തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

Jul 27, 2025 04:40 PM

തലയിൽ നിന്നും ചോര വാർന്നൊഴുകി; കൊല്ലം എരൂരിൽ ഭാര്യയും ഭര്‍ത്താവും വീട്ടിലെ മുറിയിൽ മരിച്ച നിലയില്‍

കൊല്ലം എരൂരിൽ ഭാര്യയേയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ...

Read More >>
'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

Jul 27, 2025 02:39 PM

'അങ്ങോട്ടേക്ക് പോകേണ്ടെന്ന് പറഞ്ഞതാണ്, അവനോട് അത്ര ഇഷ്ടമായിരുന്നു അവള്‍ക്ക്'; നെഞ്ചുപൊട്ടി ഷിംനയുടെ പിതാവ്

കോഴിക്കോട് മാറാട് യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍...

Read More >>
Top Stories

//Truevisionall