ഇത്രയും കാലം കുടിച്ചത് ജീവനില്ലാത്ത ചായ; സ്വാദിഷ്ടമായ ചായ ഉണ്ടാക്കുന്നത് ഇങ്ങനെ!

 ഇത്രയും കാലം കുടിച്ചത് ജീവനില്ലാത്ത ചായ; സ്വാദിഷ്ടമായ ചായ ഉണ്ടാക്കുന്നത് ഇങ്ങനെ!
Jun 28, 2025 11:35 PM | By Susmitha Surendran

(truevisionnews.com) ദിവസവും ഒരു ചായ എങ്കിലും ഉണ്ടാക്കാത്ത വീട് കുറവായിരിക്കും . എന്നാൽ ചായ ഉണ്ടാക്കുമ്പോൾ നമ്മൾക്ക് നിരവധി സംശയങ്ങളും ഉണ്ടാകും. പാലൊഴിച്ച് ഒരുമിച്ച് തിളപ്പിക്കണോ? തേയില ആദ്യം ഇടണോ? എത്ര തേയില ഇടണം എന്നൊക്കെ?

സാധാരണ നമ്മൾ ചായ ഉണ്ടാക്കാൻ സ്വീകരിക്കുന്ന രീതി തിളച്ച വെള്ളത്തിൽ ചായപ്പൊടിയിട്ട് പിന്നെയും അഞ്ചു മിനിറ്റ് തിളപ്പിക്കുക എന്നതാണ്. ഇങ്ങനെ ചെയ്താൽ കടുപ്പം കൂടും പക്ഷെ രുചിയും മണവും ഗുണവും കുറയും. ചായയ്‌ക്കായി എടുക്കുന്ന വെള്ളവും തേയിലപ്പൊടിയുടെ അളവും അനുപാതമായാലാണ് കിടിലൻ ചായ ഉണ്ടാക്കാൻ സാ​ധിക്കുക. . 200 മില്ലിഗ്രാം വെള്ളത്തിനു 5.2 ഗ്രാം ചായപ്പൊടി എന്നാണ് കണക്ക്. കടുപ്പത്തിനനുസരിച്ച് അളവിൽ വ്യത്യാസം വരുത്താം.

ഇനി ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. വെള്ളം തിളപ്പിക്കുക, തിളക്കുമ്പോൾ ചായപ്പൊടി ഇടുക. അതിനുശേഷം ചായപ്പൊടി ഇട്ട് തീയണച്ച് ചായപ്പാത്രം അഞ്ചു മിനിറ്റ് മൂടി വയ്‌ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തേയിലയുടെ കടുപ്പം ക‍ൃത്യമായി അരിച്ചിറങ്ങും. അതിനു ശേഷം പാൽ ചേർക്കുക.

തേയില ഇട്ട ശേഷം വെള്ളം വീണ്ടും തിളപ്പിച്ചാൽ ഇലയുടെ ചവർപ്പ് ചായക്കുണ്ടാകും. അത് പോലെ തന്നെ പാലൊഴിച്ച് ഒരുമിച്ച് ചായ തിളപ്പിക്കരുത്. കട്ടൻ ചായ ഊറ്റിയെടുത്ത ശേഷം അതിൽ പാൽ ചേർക്കുമ്പോൾ പാൽപ്പാട വീഴാതെ ശ്രദ്ധിക്കണം. പാൽ പാട വീണാലും ചായയുടെ ടേസ്റ്റിൽ വ്യത്യാസം ഉണ്ടാകും.



how to make delicious tea

Next TV

Related Stories
കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

Jul 25, 2025 05:40 PM

കുട്ടികൾ ഇതിൽ മയങ്ങും....! സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം; നാവിൽ കൊതിയൂറും എഗ്ഗ് ലോലിപോപ്പ്

സായാഹ്ന ചായകുടി ഇനി സൂപ്പറാക്കാം! നാവിൽ കൊതിയൂറും എഗ്ഗ്...

Read More >>
Top Stories










//Truevisionall