പാല് കുടിച്ചതിനു പിന്നാലെ കുഴഞ്ഞുവീണതാണെന്ന് കുടുംബം; പാങ്ങില്‍ ഒരു വയസുകാരന്റെ മരണം; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു

പാല് കുടിച്ചതിനു പിന്നാലെ കുഴഞ്ഞുവീണതാണെന്ന് കുടുംബം; പാങ്ങില്‍ ഒരു വയസുകാരന്റെ മരണം; മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു
Jun 28, 2025 10:19 PM | By Athira V

മലപ്പുറം : ( www.truevisionnews.com) പാങ്ങില്‍ മരിച്ച ഒരു വയസുകാരന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുത്തു. നാളെ മഞ്ചേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കല്‍ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. കുഞ്ഞ് ചികിത്സ ലഭിക്കാതെ മരിച്ചു എന്നാണ് പരാതി.

ഇന്നലെ മരിച്ച കുഞ്ഞിന്റെ കബറടക്കം ഇന്ന് രാവിലെയാണ് നടന്നത്. പരാതി ഉയര്‍ന്നതോടെ ഇന്ന് രാത്രിയോടെ കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മാര്‍ട്ടതിനായി പുറത്തെടുത്തു.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മൃതദേഹം മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടക്കും. പടിഞ്ഞാറ്റുമുറി ജുമാമസ്ജിദില്‍ ആയിരുന്നു കുട്ടിയുടെ മൃതദേഹം ഖബറടക്കിയത്. വാടകക്ക് താമസിക്കുന്ന കോട്ടക്കലിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. പാല് കുടിച്ചതിനു പിന്നാലെ കുട്ടി കുഴഞ്ഞുവീണു മരിച്ചു എന്നാണ് കുടുംബം പറയുന്നത്.

കുഞ്ഞിന്റ മരണത്തില്‍ ദുരൂഹത ആരോപിച്ചു കോട്ടക്കല്‍ സ്വദേശി ഹംസത്ത് പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ല എന്നും ആരോപണമുണ്ട്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നാലെ മരണകാരണം വ്യക്തമാകൂ.

വീട്ടിലെ പ്രസവത്തിന് ശേഷം പ്രതിരോധ കുത്തിവെപ്പുകള്‍ കുട്ടിക്ക് നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് കണ്ടെത്തി. അക്യുപങ്ചറിസ്റ്റായകുട്ടിയുടെ അമ്മ ഹിറാ ഹരിറ അശാസ്ത്രീയ ചികിത്സാരീതികള്‍ സമൂഹമാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.




body oneyear old boy died Pang exhumed autopsy

Next TV

Related Stories
കടലിലേക്ക് നാളെ പോകേണ്ട ....;  ജില്ലയിൽ നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

Jun 28, 2025 11:10 PM

കടലിലേക്ക് നാളെ പോകേണ്ട ....; ജില്ലയിൽ നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

തിരുവനന്തപുരം ജില്ലയിൽ നാളെ കള്ളക്കടൽ പ്രതിഭാസത്തിന്...

Read More >>
ജാഗ്രത...; മുല്ലപ്പെരിയർ അണക്കെട്ട് രാവിലെ നാളെ തുറക്കും

Jun 28, 2025 09:11 PM

ജാഗ്രത...; മുല്ലപ്പെരിയർ അണക്കെട്ട് രാവിലെ നാളെ തുറക്കും

മുല്ലപ്പെരിയർ അണക്കെട്ട് നാളെ...

Read More >>
‘അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു; അപകടനില തരണം ചെയ്ത് തിരിച്ചു വരും’ - അരുൺകുമാർ

Jun 28, 2025 09:08 PM

‘അച്ഛന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നു; അപകടനില തരണം ചെയ്ത് തിരിച്ചു വരും’ - അരുൺകുമാർ

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുവെന്നു മകൻ...

Read More >>
Top Stories