എവിടെ നിന്നാലും കടിയാണല്ലോ...! മുത്തശ്ശിക്കൊപ്പം നിന്ന നാലുവയസുകാരനെ കടിച്ചുപറിച്ച് തെരുവുനായ

എവിടെ നിന്നാലും കടിയാണല്ലോ...!  മുത്തശ്ശിക്കൊപ്പം നിന്ന നാലുവയസുകാരനെ കടിച്ചുപറിച്ച് തെരുവുനായ
Jun 28, 2025 10:05 PM | By Athira V

ആലപ്പുഴ: ( www.truevisionnews.com ) വീട്ടുമുറ്റത്തു നിന്ന നാലുവയസുകാരന് തെരുവുനായയുടെ കടിയേറ്റു. മുതുകുളം വടക്ക് നമ്പാട്ട് വീട്ടിൽ അനിൽകുമാറിന്‍റെയും ദീപയുടെയും മകൻ ധ്രുവിനാണ് കടിയേറ്റത്.

ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. മുത്തശ്ശി സരസമ്മയോടൊപ്പം നിൽക്കുകയായിരുന്ന കുട്ടിയെ പിന്നിൽ നിന്നു ഓടിവന്ന നായ ആക്രമിക്കുകയായിരുന്നു.

കരച്ചിൽ കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവാസികളുമാണ് നായയെ തുരത്തി ധ്രുവിനെ രക്ഷിച്ചത്. ഇടതുകൈക്ക് ആഴത്തിൽ മുറിവേറ്റ ധ്രുവിനെ വീടിന് തൊട്ടടുത്തു തന്നെയുളള മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.

പിന്നീട്, ആലപ്പുഴ മെഡിക്കൽ കോളേജിലും ചികിത്സ തേടി. ആക്രമകാരിയായ നായ അടുത്ത് വാടകയ്ക്ക് താമസിക്കുന്നയാളുടെ ആടിനെയാണ് ആദ്യം കടിച്ചത്. അവിടെ നിന്നെത്തിയാണ് കുട്ടിയെ ആക്രമിക്കുന്നത്.

Fouryearold boy bitten stray dog harippad

Next TV

Related Stories
കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

Jul 27, 2025 02:01 PM

കളി കാര്യമായി...! കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കളിക്കുന്നതിനിടെ നാലുവയസുകാരന്‍റെ കാൽ വീടിന്‍റെ സോപാനത്തിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്...

Read More >>
വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു

Jul 27, 2025 11:03 AM

വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ കടപുഴകി, വൈദ്യുതി വിതരണം നിലച്ചു

വിലങ്ങാടും വളയത്തും മിന്നൽ ചുഴലി; വ്യാപക നാശനഷ്ടം മരങ്ങൾ...

Read More >>
പൊതു ജനങ്ങൾ സൂക്ഷിക്കുക....! ബാണാസുരസാഗർ, കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും

Jul 27, 2025 10:44 AM

പൊതു ജനങ്ങൾ സൂക്ഷിക്കുക....! ബാണാസുരസാഗർ, കക്കയം ഡാമിൽ ജലനിരപ്പ് ഉയരുന്നു; ഷട്ടർ ഇനിയും ഉയർത്തും

വ്യഷ്ടിപ്രദേശത്ത് അടക്കം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ്...

Read More >>
Top Stories

//Truevisionall