(truevisionnews.com) മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നുവെന്നു മകൻ അരുൺകുമാർ. വി എസ് അപകടനില തരണം ചെയ്ത് തിരിച്ചു വരുമെന്നും അരുൺകുമാർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് വിഎസ്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചതായി അരുൺകുമാർ പറഞ്ഞു.
വിവിധ സ്‌പെഷ്യലിസ്റ്റുകൾ അടങ്ങിയ പ്രത്യേക വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിൽ വിഎസിന്റെ ആരോഗ്യനില സസൂക്ഷ്മം വിലയിരുത്തി ചികിത്സ തുടരുന്നു എന്ന് എസ്‌യുടി ഹോസ്പിറ്റൽ വ്യക്തമാക്കിയിരുന്നു. നൂറ്റിയൊന്ന് വയസ് പിന്നിട്ട വിഎസിനെ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
.gif)

VSAchuthanandan's health improving says his son Arunkumar.
