വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനസജ്ജം; മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

വടകര നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടനസജ്ജം; മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
Jun 25, 2025 08:42 PM | By VIPIN P V

കോഴിക്കോട് : ( www.truevisionnews.com ) വടകരയുടെ അഭിമാന സ്തംഭമായി ഒരുക്കിയ നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം ഉദ്ഘാടന സജ്ജമായി. ജൂണ്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന കെട്ടിടം ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് യാഥാര്‍ഥ്യമാകുന്നത്.


പഴയ ബസ്‌സ്റ്റാന്‍ഡിന് സമീപത്തെ ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തിന് എതിര്‍വശത്തുള്ള കേളുവേട്ടന്‍ സ്മാരക മന്ദിരത്തിലേക്ക് പോകുന്ന റോഡിന് വടക്കാണ് നഗരസഭ ഓഫീസും ഷോപ്പിങ് കോംപ്ലക്സും അടങ്ങിയ നാലുനില കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 15 കോടി രൂപ ചെലവില്‍ 6,500 സ്‌ക്വയര്‍ ഫീറ്റിലായി നിര്‍മിച്ച കെട്ടിടത്തില്‍ 53 മുറികളാണുള്ളത്. മുറികള്‍ കച്ചവട ആവശ്യത്തിന് വാടകക്ക് നല്‍കാനാണ് തീരുമാനം.

മുനിസിപ്പല്‍ ഓഫീസിന് പുറമെ കൗണ്‍സില്‍ ഹാള്‍, ലിഫ്റ്റുകള്‍, അഗ്‌നി നിയന്ത്രണ സംവിധാനം, പാര്‍ക്കിങ് സൗകര്യം, വിവിധ വകുപ്പുകള്‍ക്ക് പ്രത്യേകം മുറികള്‍ തുടങ്ങി നിരവധി സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തിലുണ്ട്. ഹരിത, നെറ്റ് കാര്‍ബണ്‍ മാനദണ്ഡം പാലിച്ചാണ് കെട്ടിടം പരിപാലിക്കുക. വിശാലമായ സൗകര്യങ്ങളോടെയുള്ള ഓഫീസ് കെട്ടിടം വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കും ഉപകാരപ്രദമാകും.

Vadakara Municipality Office cum Shopping Complex set for inauguration Chief Minister dedicate nation

Next TV

Related Stories
കോഴിക്കോട്  വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു

Jun 25, 2025 04:21 PM

കോഴിക്കോട് വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു

പെരുവട്ടൂരിൽ വർക്ക്ഷോപ്പിൽ കാറിനു തീ പിടിച്ചു....

Read More >>
നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ മാല കവർന്നു

Jun 25, 2025 02:14 PM

നാദാപുരം ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ മാല കവർന്നു

ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല...

Read More >>
കോഴിക്കോട് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറിയത് പെട്രോള്‍ പമ്പ് കോംപൗണ്ടിലേക്ക്; യാത്രക്കാര്‍ക്ക് പരിക്ക്

Jun 24, 2025 06:25 PM

കോഴിക്കോട് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറിയത് പെട്രോള്‍ പമ്പ് കോംപൗണ്ടിലേക്ക്; യാത്രക്കാര്‍ക്ക് പരിക്ക്

ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു...

Read More >>
പ്രസവാവധിയും പ്രമോഷനും നിഷേധിക്കാന്‍ ശ്രമമുണ്ടാകുന്നു; പരാതികള്‍ എണ്ണിപ്പറഞ്ഞ് വനിതാ ടെക്കികള്‍

Jun 24, 2025 12:17 PM

പ്രസവാവധിയും പ്രമോഷനും നിഷേധിക്കാന്‍ ശ്രമമുണ്ടാകുന്നു; പരാതികള്‍ എണ്ണിപ്പറഞ്ഞ് വനിതാ ടെക്കികള്‍

കേരള വനിതാ കമ്മീഷൻ സംഘടിപ്പിച്ച ഐടി മേഖലയിലെ വനിതാ ജീവനക്കാരുടെ പബ്ലിക് ഹിയറിങ്...

Read More >>
ഓട്ടോയിൽ മദ്യവില്പന; കോഴിക്കോട് എക്‌സൈസ് ഓഫീസറെ ഓട്ടോയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

Jun 23, 2025 08:50 AM

ഓട്ടോയിൽ മദ്യവില്പന; കോഴിക്കോട് എക്‌സൈസ് ഓഫീസറെ ഓട്ടോയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

വാഹന പരിശോധന നടത്തുന്നതിനിടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് നേരെ...

Read More >>
Top Stories