ഓട്ടോയിൽ മദ്യവില്പന; കോഴിക്കോട് എക്‌സൈസ് ഓഫീസറെ ഓട്ടോയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം

ഓട്ടോയിൽ മദ്യവില്പന; കോഴിക്കോട് എക്‌സൈസ് ഓഫീസറെ ഓട്ടോയിടിച്ച് അപായപ്പെടുത്താന്‍ ശ്രമം
Jun 23, 2025 08:50 AM | By Vishnu K

കോഴിക്കോട്: (truevisionnews.com) വാഹന പരിശോധന നടത്തുന്നതിനിടെ സിവില്‍ എക്‌സൈസ് ഓഫീസര്‍ക്ക് നേരെ വധശ്രമം. നാദാപുരം പാതിരിപ്പറ്റ മീത്തല്‍ വയലിലാണ് സംഭവം. നാദാപുരം എക്‌സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീജേഷിനാണ് പരിക്കേറ്റത്.

ഓട്ടോയില്‍ മദ്യം വില്‍പന നടത്തുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധന നടത്തുകയായിരുന്നു എക്‌സൈസ് സംഘം. പകല്‍ 2.30ഓടെ ഓട്ടോയില്‍ മദ്യവില്‍പന നടത്തുന്ന മീത്തല്‍ വയലിലെ സുരേഷ് എന്നയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാള്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

ശ്രീജേഷിന് നേരെ ഓട്ടോ ഓടിച്ചു കയറ്റാന്‍ ശ്രമിച്ചു. ഇതിനിടയിലാണ് അദ്ദേഹത്തിന് നെറ്റിക്ക് പരിക്കേറ്റത്. ശ്രീജേഷിനെ തുടര്‍ന്ന് നരിപ്പറ്റ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. തലയ്ക്ക് നാല് തുന്നല്‍ ഇട്ടിട്ടുണ്ട്. ഓട്ടോയും അതിലുണ്ടായിരുന്ന മദ്യവും എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തെങ്കിലും സുരേഷിനെ പിടികൂടാന്‍ സാധിച്ചിട്ടില്ല.

Liquor sales in auto Attempt to hit excise officer in Kozhikode with auto

Next TV

Related Stories
സമൂഹത്തിലേക്ക് ഇറങ്ങിവരാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം കണ്ടെത്തണം -അഡ്വ. പി സതീദേവി

Jun 21, 2025 10:23 PM

സമൂഹത്തിലേക്ക് ഇറങ്ങിവരാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം കണ്ടെത്തണം -അഡ്വ. പി സതീദേവി

സമൂഹത്തിലേക്ക് ഇറങ്ങിവരാന്‍ സ്ത്രീകള്‍ കൂടുതല്‍ സമയം കണ്ടെത്തണമെന്ന് അഡ്വ. പി...

Read More >>
തിരുവാതിരയും മാപ്പിളപ്പാട്ടും; പേരാമ്പ്രയിൽ എല്ലാം ഇനി സർക്കാർ ചിലവിൽ പഠിക്കാം

Jun 21, 2025 07:24 PM

തിരുവാതിരയും മാപ്പിളപ്പാട്ടും; പേരാമ്പ്രയിൽ എല്ലാം ഇനി സർക്കാർ ചിലവിൽ പഠിക്കാം

തിരുവാതിരയും മാപ്പിളപ്പാട്ടും; പേരാമ്പ്രയിൽ എല്ലാം ഇനി സർക്കാർ ചിലവിൽ...

Read More >>
Top Stories