പൊലീസ് ചമഞ്ഞ് യാത്രക്കാരിൽ നിന്ന് തട്ടിയത് 25 ലക്ഷം രൂപ; ഒൻപതംഗ സംഘത്തിലെ നാല് പേർ പിടിയിൽ

പൊലീസ് ചമഞ്ഞ് യാത്രക്കാരിൽ നിന്ന് തട്ടിയത്  25 ലക്ഷം രൂപ; ഒൻപതംഗ സംഘത്തിലെ നാല് പേർ പിടിയിൽ
Jun 18, 2025 07:59 AM | By Jain Rosviya

പാലക്കാട്: (truevisionnews.com) പാലക്കാട് പൊലീസ് ചമഞ്ഞ് ട്രെയിൻ യാത്രക്കാരിൽ നിന്നും 25 ലക്ഷം തട്ടിയ പ്രതികൾ പിടിയിൽ. ഒൻപതംഗ സംഘത്തിലെ നാല് പേരെയാണ് പാലക്കാട് വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാനികൾക്കായി അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.

തിങ്കളാഴ് വൈകീട്ടായിരുന്നു സംഭവം. കോയമ്പത്തൂ൪ പോതന്നൂരിൽ നിന്നാണ് പട്ടാമ്പി സ്വദേശികളായ വ്യാപാരികൾ കണ്ണൂ൪ പാസഞ്ച൪ ട്രെയിൻ കയറിയത്. വ്യാപാര ആവശ്യങ്ങൾക്കായി സ്വർണം വിറ്റ് മടങ്ങുംവഴി, ട്രെയിൻ വാളയാറെത്തിയപ്പോഴാണ് കാക്കി പാന്‍റ്സ് ധരിച്ച അഞ്ചംഗസംഘം ഇരുവർക്കും അരികിലെത്തിയത്.

പൊലീസാണെന്ന് പറഞ്ഞ് ഇവര്‍ ബാഗ് പരിശോധിച്ചു. പണമുണ്ടെന്ന് ഉറപ്പുവരുത്തി. കഞ്ചിക്കോടെത്തിയപ്പോൾ ഇരുവരേയും ട്രെയിനിൽ നിന്നും പിടിച്ചിറക്കി. സ്റ്റേഷന് പുറത്ത് കാത്തുന്നിന്ന നാലംഗസംഘത്തോടൊപ്പം ഇന്നോവ കാറിൽ കാറിൽ കയറ്റി, പിന്നാലെ പണമടങ്ങിയ ബാഗെടുത്ത ശേഷം ദേശീയപാതയിൽ ഇറക്കിവിടുകയായിരുന്നു. ഇരുവരുംവാളയാർ പൊലീസിൽ വിവരമറിയിച്ചതോടെ വാഹന നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അർധ രാത്രിയോടെയാണ് നാലുപേർ കസ്റ്റഡിയിലായത്.

ദേശീയപാതയിലെ നിരവധി റോബ്ബറി കേസുകളിൽ പ്രതികളായ ഇരട്ടക്കുളം സ്വദേശി അജേഷ്, പൊൽപുള്ളി സ്വദേശി സതീഷ്, രഞ്ജിത്ത് പുതുനഗരം, രാജീവ് കൊടുമ്പ് എന്നിവരാണ് പിടിയിലായത്. പോതനൂരിലെ സ്വർണ വ്യാപാരകേന്ദ്രം മുതൽ പിന്തുടർന്നെത്തിയ ശേഷം കവർച്ച ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതിയെന്ന്പൊലീസ് പറഞ്ഞു.

Four members nine member gang arrested duping passengers money

Next TV

Related Stories
കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

Jul 7, 2025 08:40 AM

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

കൂറ്റനാടിന് സമീപം കോതച്ചിറയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ...

Read More >>
ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

Jul 2, 2025 08:37 AM

ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ്...

Read More >>
സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Jun 30, 2025 09:03 PM

സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി....

Read More >>
Top Stories

Entertainment News

//Truevisionall