അവധിയായത് രക്ഷ; പാലക്കാട് അങ്കണവാടിക്കുള്ളില്‍ പാമ്പിനെ കണ്ടെത്തി

അവധിയായത് രക്ഷ; പാലക്കാട് അങ്കണവാടിക്കുള്ളില്‍ പാമ്പിനെ കണ്ടെത്തി
Jun 17, 2025 08:15 AM | By VIPIN P V

പാലക്കാട് : ( www.truevisionnews.com) പാലക്കാട് അങ്കണവാടിയ്ക്കുള്ളിൽ പാമ്പിനെ കണ്ടെത്തി. കരിമ്പ പള്ളിപ്പടിയിലെ പതിനൊന്നാം വാര്‍ഡിലെ അങ്കണവാടിക്കുള്ളിലാണ് പാമ്പിനെ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് പാമ്പിനെ കണ്ടെത്തിയത്. കനത്തമഴയെ തുടര്‍ന്ന് കുട്ടികള്‍ക്ക് അവധി നല്‍കിയതിനാല്‍ അങ്കണവാടിയില്‍ കുട്ടികള്‍ ഇല്ലായിരുന്നു.

അതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. അങ്കണവാടിക്ക് മുകളിലേക്ക് മുളയുടെ കൊമ്പുകള്‍ ചാഞ്ഞു നില്‍ക്കുന്നുണ്ട്. ഇതിലൂടെ ഇഴജന്തുക്കള്‍ വരുമെന്നും, വെട്ടി മാറ്റണമെന്നും പ്രദേശവാസികള്‍ ഗ്രാമസഭയില്‍ ആവശ്യം ഉന്നയിച്ചിരുന്നു. അങ്കണവാടി ജീവനക്കാരും പഞ്ചായത്തില്‍ രേഖാമൂലം പരാതി നല്‍കിയിരുന്നു. പക്ഷേ ഇതുവരെ മുളക്കൂട്ടം വെട്ടിമാറ്റിയിട്ടില്ല എന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. പാമ്പിനെ കണ്ടെത്തിയ സംഭവത്തില്‍ ഉടന്‍ തന്നെ നടപടി സ്വീകരിക്കുമെന്ന് കരിമ്പ പഞ്ചായത്ത് പ്രസിഡന്‌റ് വ്യക്തമാക്കി.

Snake found inside Palakkad Anganwadi

Next TV

Related Stories
കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

Jul 7, 2025 08:40 AM

കിണറ്റിൽ വീണ് മരിച്ചെന്ന് കരുതി, പുറത്തെത്തിക്കുന്നതിനിടെ കൺപോളയിൽ ഇളക്കം; വയോധികയ്ക്ക് അത്ഭുത രക്ഷ

കൂറ്റനാടിന് സമീപം കോതച്ചിറയിൽ കിണറ്റിൽ വീണ് മരിച്ചെന്ന് കരുതിയ വയോധിക ഒന്നര മണിക്കൂറിന് ശേഷം ജീവനോടെ...

Read More >>
ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

Jul 2, 2025 08:37 AM

ലഹരി വേട്ട; പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ലഹരി മരുന്നുമായി ഇതരസംസ്ഥാനത്തൊഴിലാളി പിടിയിൽ

റെയിൽവേ സ്റ്റേഷനിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ്...

Read More >>
സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Jun 30, 2025 09:03 PM

സംശയം കലാശിച്ചത് കൊലപാതകത്തിൽ; ഭാര്യയെ മടവാൾകൊണ്ട് വെട്ടി, മകളെ ആക്രമിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി....

Read More >>
Top Stories

Entertainment News

//Truevisionall