ഭക്ഷണം കഴിക്കാൻ പോയി തിരിച്ചു വരുമ്പോൾ അപകടം; എൻഎസ്‍യു ഐ നേതാവും സുഹൃത്തും മരിച്ചു

ഭക്ഷണം കഴിക്കാൻ പോയി തിരിച്ചു വരുമ്പോൾ അപകടം; എൻഎസ്‍യു ഐ നേതാവും സുഹൃത്തും മരിച്ചു
Jun 18, 2025 11:38 AM | By Susmitha Surendran

മംഗളൂരു: (truevisionnews.com) ജെപ്പിനമോഗരുവിൽ കാറപകടം. രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം . ചൊവ്വാഴ്ച രാത്രിയാണ് അപകടം . എൻഎസ് യു ഐ ദക്ഷിണ കന്നട ജില്ല വൈസ് പ്രസിഡന്റ് ഓംശ്രീ പൂജാരി(26), സുഹൃത് അമൻ റാവു(27) എന്നിവരാണ് മരിച്ചത് .

തലപ്പാടിയിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു ഇരുവരും എന്നാണ് പൊലീസ് നൽകുന്ന വിവരം. മടക്ക യാത്രക്കിടയിൽ ജെപ്പിനമോഗരുവിൽ അവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

കോൺഗ്രസ് പാർട്ടി പ്രവർത്തനങ്ങളിലും സാമൂഹിക സംരംഭങ്ങളിലും സജീവമായി ഇടപെടുന്ന ഓംശ്രീയുടേയും സുഹൃത്തിന്റേയും അപകട മരണത്തിൽ കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദർ,കെ.പി.സി.സി ജനറൽ സെക്രട്ടറി ഇനായത്ത് അലി എന്നിവർ അനുശോചിച്ചു. കോൺഗ്രസ് നേതാവ് ഇവാൻ ഡിസൂസ എംഎൽസി ബുധനാഴ്ച ആശുപത്രിയിലെത്തി ആദരാഞ്ജലി അർപ്പിച്ചു.

NSUI leader and friend die car accident

Next TV

Related Stories
ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

Jul 12, 2025 12:43 PM

ദാരുണം...! നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു; പത്ത് പേര്‍ക്ക് പരിക്ക്, രക്ഷാപ്രവര്‍ത്തനം തുടരുന്നു

വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ടുപേര്‍...

Read More >>
വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

Jul 12, 2025 11:25 AM

വലിയ ശബ്ദം, ഡൽഹിയിൽ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം; ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി വിവരം

ഡല്‍ഹി സീലംപുരില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണ് വന്‍ അപകടം, ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായി...

Read More >>
'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

Jul 12, 2025 07:16 AM

'ഇതാരാണ് ഓഫ് ചെയ്‌തത്?' വിമാന ദുരന്തത്തിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്..... വിമാനം പറന്നത് 32 സെക്കന്റ് മാത്രം

അഹമ്മദാബാദ് വിമാന ദുരന്തം നടക്കുന്നതിന് തൊട്ടുമുൻപ് പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണത്തിൻ്റെ വിവരങ്ങൾ പുറത്ത്....

Read More >>
Top Stories

//Truevisionall