ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ലുലു സ്റ്റോറുകളിൽ 10 ശതമാനം 'ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്'

ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ലുലു സ്റ്റോറുകളിൽ 10 ശതമാനം 'ഇൻസ്റ്റന്റ് ഡിസ്‌കൗണ്ട്'
Jun 18, 2025 12:55 PM | By Susmitha Surendran

കൊച്ചി: (truevisionnews.com) രാജ്യമെമ്പാടുമുള്ള ലുലു സ്റ്റോറുകളിൽനിന്ന് ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക്സ്, ഫർണിച്ചർ, ഫാഷൻ ഐറ്റങ്ങൾ തുടങ്ങിയവ വാങ്ങുന്നവർക്ക് 10 ശതമാനം കിഴിവ് നൽകി ഫെഡറൽ ബാങ്ക്. ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് തവണ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങുന്നവർക്കാണ് ഓഫർ ലഭിക്കുക.

ഫെഡറൽ ബാങ്ക് ആരംഭിച്ച 'സേവിങ്സ് കി വിദ്യ' ക്യാംപെയിനിന്റെ ഭാഗമായുള്ള ഓഫർ ജൂൺ 30 വരെ ലഭിക്കും. ഓഫർ ലഭിക്കാനായി പർച്ചേസ് ചെയ്യേണ്ട കുറഞ്ഞ തുക 5000 രൂപയാണ്. ഡിസ്‌കൗണ്ട് തുക പരമാവധി 5000 രൂപ. ഫെഡറൽ ബാങ്ക് ഇടപാടുകാർക്ക് ലുലു മാളിലെ ഷോപ്പിംഗ് അനുഭവം മികച്ചതാക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഓഫർ അവതരിപ്പിച്ചതെന്ന് ബാങ്കിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ എം വി എസ് മൂർത്തി പറഞ്ഞു.

ഫെഡറൽ ബാങ്ക് കാർഡ് ഓരോ തവണ ഉപയോഗിക്കുമ്പോഴും സേവ് ചെയ്യാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. വലിയ തുക ചെലവാക്കുമ്പോൾ ഉടനടി ലഭിക്കുന്ന ഇളവുകൾ പർച്ചേയ്‌സുകളെ ആകർഷകമാക്കുന്നു. താങ്ങാനാവുന്ന വിലയിൽ വൈവിധ്യപൂർണമായ സാധനങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തി, ഇടപാടുകാർക്ക് മികച്ച ഷോപ്പിംഗ് അനുഭവം ഉറപ്പാക്കുന്നതാണ് ഫെഡറൽ ബാങ്കുമായുള്ള സഹകരണമെന്നു ലുലു ഗ്രൂപ്പ് റീട്ടെയിൽ മാർക്കറ്റിംഗ് ഹെഡ് പ്രിയ മേനോൻ ചെല്ലപ്പൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് ഫെഡറൽ ബാങ്ക് വെബ്സൈറ്റ് www.federalbank.co.in സന്ദർശിക്കുക.

Federal Bank customers get 10 percent 'instant discount' Lulu stores

Next TV

Related Stories
ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026; രജിസ്ട്രേഷൻ ആരംഭിച്ചു

Jul 15, 2025 04:25 PM

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026; രജിസ്ട്രേഷൻ ആരംഭിച്ചു

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026, രജിസ്ട്രേഷൻ...

Read More >>
ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ; 'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു

Jul 10, 2025 05:20 PM

ആരോഗ്യസേവനം ഇനി വിരൽത്തുമ്പിൽ; 'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം ചെയ്തു

'അപ്പോളോ അഡ്ലക്സ് കമ്മ്യൂണിറ്റി കെയർ' എം.പി. ബെന്നി ബെഹനാൻ ഉദ്ഘാടനം...

Read More >>
കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ സി.ഐ.എ.എസ്.എല്‍; 50 കോടി മുതല്‍ മുടക്കില്‍ മൂന്നാമത്തെ ഹാങ്ങര്‍ ഒരുങ്ങുന്നു

Jul 9, 2025 06:38 PM

കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ സി.ഐ.എ.എസ്.എല്‍; 50 കോടി മുതല്‍ മുടക്കില്‍ മൂന്നാമത്തെ ഹാങ്ങര്‍ ഒരുങ്ങുന്നു

കൊച്ചിയെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹബ്ബാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് 50 കോടിയുടെ മെഗാ പദ്ധതിയുമായി...

Read More >>
ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

Jul 7, 2025 02:33 PM

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു...

Read More >>
Top Stories

Entertainment News

//Truevisionall