മധുരം വെയ്പ്പ് ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്ക് മഞ്ഞപ്പിത്തം; രോഗബാധ ഉണ്ടായത് ഭക്ഷണം തയ്യാറാക്കിയ കമ്പനിയിലെ വെള്ളത്തില്‍ നിന്ന്

മധുരം വെയ്പ്പ് ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്ക് മഞ്ഞപ്പിത്തം; രോഗബാധ ഉണ്ടായത് ഭക്ഷണം തയ്യാറാക്കിയ കമ്പനിയിലെ വെള്ളത്തില്‍ നിന്ന്
Jun 10, 2025 07:20 AM | By Jain Rosviya

കൊച്ചി: എറണാകുളം മൂവാറ്റുപുഴയില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത 150 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ആവോലി പഞ്ചായത്തിലെ നടുക്കരയില്‍ ഒരു മാസം മുന്‍പ് നടന്ന മധുരം വെയ്പ്പ് ചടങ്ങില്‍ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് വ്യാപക പരിശോധന നടത്തി.

ആവോലിക്ക് പുറമേ മധുരം വയ്പ് ചടങ്ങിന് ഭക്ഷണം എത്തിച്ച മാറാടി പഞ്ചായത്തിലും, വിവാഹച്ചടങ്ങ് നടന്ന ആരക്കുഴ പഞ്ചായത്തിലും ആരോഗ്യവകുപ്പ് പരിശോധന നടത്തിയിരുന്നു. ഭക്ഷണം തയ്യാറാക്കിയ കാറ്ററിംഗ് കമ്പനിയിലെ വെള്ളത്തില്‍ നിന്നുമാണ് മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്‌റെ പ്രാഥമിക കണ്ടെത്തല്‍. ഇതിനെ തുടര്‍ന്ന് മാറാടിയില്‍ പ്രവര്‍ത്തിക്കുന്ന കാറ്ററിംഗ് സ്ഥാപനം അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി.

മെയ് അഞ്ചിനാണ് വിവാഹം നടന്നത്. എന്നാല്‍ മൂന്നാം തീയതി നടുക്കരയിലെ വീട്ടില്‍ അടുത്ത സുഹൃത്തുക്കള്‍ക്കുമായി നടത്തിയ മധുരം വയ്പ് ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.വിവിധ ജില്ലകളില്‍ നിന്നടക്കം 150 പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. വരും ദിവസങ്ങളില്‍ മാത്രമേ കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടായിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത നല്‍കാന്‍ സാധിക്കുകയുള്ളൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.






150 people attended wedding ceremony jaundice infection ernakulam

Next TV

Related Stories
കാറിൽ കെഎസ്ആർടിസി ബസ് ഉരഞ്ഞു, ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവിന്റെ പരാക്രമം

Jun 10, 2025 10:30 AM

കാറിൽ കെഎസ്ആർടിസി ബസ് ഉരഞ്ഞു, ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവിന്റെ പരാക്രമം

കാറിൽ കെഎസ്ആർടിസി ബസ് ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവിന്റെ...

Read More >>
വാക്ക് തർക്കം കയ്യാങ്കളിയിലെത്തി; കോതമംഗലത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമം

Jun 8, 2025 10:46 PM

വാക്ക് തർക്കം കയ്യാങ്കളിയിലെത്തി; കോതമംഗലത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമം

കോതമംഗലത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ...

Read More >>
'പാലക്കാട് നീലപ്പെട്ടിയും നിലമ്പൂരില്‍ പന്നിക്കെണിയും' എൽഡി എഫിനെതിരെ ആരോപണവുമായി വി.ഡി. സതീശൻ

Jun 8, 2025 05:19 PM

'പാലക്കാട് നീലപ്പെട്ടിയും നിലമ്പൂരില്‍ പന്നിക്കെണിയും' എൽഡി എഫിനെതിരെ ആരോപണവുമായി വി.ഡി. സതീശൻ

നിലമ്പൂരില്‍ പന്നിക്കെണിയില്‍ നിന്നു ഷോക്കേറ്റ് കുട്ടി മരിക്കാനിടയായ സംഭവത്തിൽ വനംമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ...

Read More >>
വാട്സാപ്പിൽ വിളിച്ച് വൻലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു; നഴ്സിന് നഷ്ടമായത് പതിനേഴ് ലക്ഷത്തോളം രൂപ

Jun 6, 2025 02:05 PM

വാട്സാപ്പിൽ വിളിച്ച് വൻലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു; നഴ്സിന് നഷ്ടമായത് പതിനേഴ് ലക്ഷത്തോളം രൂപ

നിതാ നഴ്സിൽ നിന്ന് ഓൺലൈൻ ഓഹരിവ്യാപാരത്തിൻറെ പേരിൽ 16,95000 രൂപ തട്ടിയെടുത്ത യുവാവ്...

Read More >>
Top Stories










Entertainment News