വെള്ളവുമായി ചേര്‍ന്നാല്‍ തീപിടിക്കും, അപകടത്തില്‍പ്പെട്ട കപ്പലില്‍ അത്യന്തം അപകടകരമായ 157 രാസവസ്തുക്കള്‍; മാനിഫെസ്റ്റോ പുറത്തുവിട്ട് സര്‍ക്കാര്‍

വെള്ളവുമായി ചേര്‍ന്നാല്‍ തീപിടിക്കും, അപകടത്തില്‍പ്പെട്ട കപ്പലില്‍ അത്യന്തം അപകടകരമായ 157 രാസവസ്തുക്കള്‍; മാനിഫെസ്റ്റോ പുറത്തുവിട്ട് സര്‍ക്കാര്‍
Jun 10, 2025 12:35 PM | By VIPIN P V

കോഴിക്കോട്: ( www.truevisionnews.com ) കേരളതീരത്ത് അപകടത്തില്‍പ്പെട്ട കപ്പലില്‍ അത്യന്തം അപകടകരമായ 157 രാസവസ്തുക്കള്‍. സര്‍ക്കാര്‍ പുറത്തുവിട്ട മാനിഫെസ്റ്റോയിലാണ് ഇത് സംബന്ധിച്ച വിവരമുള്ളത്. വെള്ളവുമായി ചേര്‍ന്നാല്‍ തീപിടിക്കുന്ന രാസവസ്തുക്കളും ഇക്കൂട്ടത്തിലുണ്ട്. തീപിടിക്കാന്‍ സാധ്യതയേറെയുള്ള രസിന്‍ സൊലൂഷന്‍, ബെന്‍സോഫെന്‍ വണ്‍, നൈട്രോസെല്ലുലോസ് വിത്ത് ആല്‍ക്കഹോള്‍, സിങ്ക് ഓക്‌സൈഡ്, പോളിമെറിക് ബീഡ്‌സ്, മെത്തോക്‌സി-2 പ്രൊപ്പനോള്‍, ഡയാസെറ്റോണ്‍ ആല്‍ക്കഹോള്‍ അടക്കം സര്‍ക്കാര്‍ പുറത്തുവിട്ട മാനിഫെസ്റ്റോയിലുണ്ട്.

അതിനിടെ കപ്പലിലെ തീ നിയന്ത്രണവിധേയമായിട്ടില്ലെന്ന് ഡിഫന്‍സ് പി ആര്‍ ഒ അതുല്‍ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. കപ്പലില്‍ തീ പടര്‍ന്നുകൊണ്ടിരിക്കുയാണ്. രണ്ട് കപ്പലുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കത്തുന്ന വസ്തുക്കള്‍ നീക്കം ചെയ്താല്‍ മാത്രമേ തീയണയ്ക്കാന്‍ സാധിക്കുകയുള്ളൂ. രക്ഷാദൗത്യം ദുഷ്‌കരമാണെന്നും ഡിഫന്‍സ് പിആര്‍ഒ പറഞ്ഞിരുന്നു. കപ്പല്‍ ചെരിഞ്ഞ നിലയിലാണെന്നും അതുല്‍ പിള്ള പറഞ്ഞു. ഡോണിയര്‍ വിമാനം സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്.

ഐഎന്‍എസ് സത്‌ലജ് സ്ഥലത്തുണ്ട്. മറ്റ് കപ്പലുകള്‍ സ്ഥലത്ത് തെരച്ചില്‍ നടത്തിവരികയാണ്. കപ്പലില്‍ ആളുകള്‍ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. രക്ഷാദൗത്യത്തില്‍ ഐഎന്‍എസ് സൂറത്തും പങ്കാളിയാകുമെന്നും പി ആര്‍ ഒ വ്യക്തമാക്കി.

കപ്പലിലെ തീ അണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അരുണ്‍ കുമാര്‍ പറഞ്ഞു. കപ്പലില്‍ ഉള്ള കണ്ടെയ്‌നറുകളാണ് അതിന് കാരണം. തെക്ക്-കിഴക്ക് ദിശയിലാണ് കണ്ടെയ്‌നര്‍ നിലവില്‍ ഒഴുകുന്നത്. തൃശൂര്‍, എറണാകുളം ജില്ലകളിലെ തീരത്തേയ്ക്ക് കണ്ടെയ്‌നര്‍ എത്താന്‍ സാധ്യത ഉണ്ടെന്നും പോര്‍ട്ട് ഓഫീസര്‍ പറഞ്ഞു. നിലവില്‍ അഴീക്കലില്‍ പ്രത്യേക അലേര്‍ട്ട് ഇല്ല. എല്ലാ ഏജന്‍സികളുമായി തുറമുഖ വകുപ്പ് ബന്ധപ്പെടുന്നുണ്ട്. കമ്പനിയുമായി ബന്ധപ്പെട്ട ആളുകള്‍ കപ്പലിന് അടുത്തേയ്ക്ക് എത്തുമെന്നും അരുണ്‍ കുമാര്‍ വ്യക്തമാക്കി.

ഇന്നലെ ഉച്ചയോടെയാണ് കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിന് തീപിടിച്ചത്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 78 നോട്ടിക്കല്‍ മൈല്‍ അകലെ ഉള്‍ക്കടലിലാണ് സംഭവം നടന്നത്. ചൈനീസ്, മ്യാന്‍മര്‍, ഇന്തോനേഷ്യന്‍, തായ്‌ലാന്‍ഡ് സ്വദേശികളാണ് അപകടത്തില്‍പ്പെട്ട കപ്പലില്‍ ഉണ്ടായിരുന്നത്. തീപടര്‍ന്ന ഉടന്‍ കപ്പലില്‍ ഉണ്ടായിരുന്ന പതിനെട്ട് പേര്‍ കടലിലേയ്ക്ക് ചാടി രക്ഷപ്പെട്ടിരുന്നു.

government release cargo manifesto after container ship wan hai 503 accident

Next TV

Related Stories
'വിവാദങ്ങൾക്ക് താല്പര്യമില്ല, കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍

Jul 11, 2025 04:58 PM

'വിവാദങ്ങൾക്ക് താല്പര്യമില്ല, കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍

കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; വി സിക്ക് കത്തയച്ച് മിനി...

Read More >>
കുട്ടികളെ ചേർക്കാനെന്ന് പറഞ്ഞെത്തി, ലക്കിടിയിൽ അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം

Jul 11, 2025 04:49 PM

കുട്ടികളെ ചേർക്കാനെന്ന് പറഞ്ഞെത്തി, ലക്കിടിയിൽ അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ ശ്രമം

ഒറ്റപ്പാലം പഴയ ലക്കിടിയിൽ അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല മോഷ്ടിക്കാൻ...

Read More >>
നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് കോഴിക്കോട് കുന്നുമ്മൽ ഒരാൾ മരിച്ചു

Jul 11, 2025 03:55 PM

നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് കോഴിക്കോട് കുന്നുമ്മൽ ഒരാൾ മരിച്ചു

കോഴിക്കോട് നിർമാണത്തിലിരിക്കുന്ന വീടിന്റെ സൺഷെയ്ഡ് തകർന്ന് ഒരാൾ...

Read More >>
പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക.....സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Jul 11, 2025 03:25 PM

പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക.....സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, ഒന്‍പത് ജില്ലകളില്‍ യെല്ലോ...

Read More >>
'കോഴിക്കോട്ടെ ഓട്ടോക്കാരെ പറ്റി എന്തറിയാം ? അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’; ദുരനുഭവം വിവരിച്ച്  ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി സംവിധായിക

Jul 11, 2025 03:03 PM

'കോഴിക്കോട്ടെ ഓട്ടോക്കാരെ പറ്റി എന്തറിയാം ? അനക്ക് ഞാൻ പിന്നെ തരുന്നുണ്ട് പണി കേട്ടോ’; ദുരനുഭവം വിവരിച്ച് ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി സംവിധായിക

കോഴിക്കോട് രാത്രി ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത ദുരനുഭവം വിവരിച്ച് ഗതാഗത മന്ത്രിക്ക് തുറന്ന കത്തുമായി...

Read More >>
'പൊന്നിൻ തിളക്കമുള്ള സൗഹൃദം', പണയം വെച്ച മാല നഷ്ട്ടപ്പെടുമെന്നോർത്ത് ഉള്ളുരുകുന്ന കാളിയമ്മ... പെൻഷൻ പണം കൊണ്ട് തിരിച്ചെടുത്ത് നൽകി സരസ്വതിയമ്മ

Jul 11, 2025 02:45 PM

'പൊന്നിൻ തിളക്കമുള്ള സൗഹൃദം', പണയം വെച്ച മാല നഷ്ട്ടപ്പെടുമെന്നോർത്ത് ഉള്ളുരുകുന്ന കാളിയമ്മ... പെൻഷൻ പണം കൊണ്ട് തിരിച്ചെടുത്ത് നൽകി സരസ്വതിയമ്മ

പാലക്കാട് ചുണ്ണാമ്പുതറയിലെ ശാന്തിനികേതനം വൃദ്ധസദനത്തിലെ പൊന്നിൻ തിളക്കമുള്ള സൗഹൃദത്തിന്‍റെ...

Read More >>
Top Stories

GCC News

//Truevisionall