കുഞ്ഞ് ആരുടേത്...? ഭര്‍തൃവീടുകളിലേക്ക് വിളിക്കാന്‍ ‘അലാം’ ഷെഡ്യൂള്‍വച്ച് നല്ലവളായ മരുമകള്‍; രേഷ്മയുടെ ജീവിതരീതി അമ്പരപ്പിക്കുന്നത്

കുഞ്ഞ് ആരുടേത്...? ഭര്‍തൃവീടുകളിലേക്ക് വിളിക്കാന്‍ ‘അലാം’ ഷെഡ്യൂള്‍വച്ച് നല്ലവളായ മരുമകള്‍; രേഷ്മയുടെ ജീവിതരീതി അമ്പരപ്പിക്കുന്നത്
Jun 10, 2025 11:29 AM | By VIPIN P V

തിരുവനന്തപുരം : ( www.truevisionnews.com ) മുപ്പതാം വയസിനുള്ളില്‍ പത്ത് കല്യാണം, യുവാക്കളെ അതിമനോഹരമായ പറ്റിച്ച രേഷ്മയുടെ ജീവിതരീതി കേട്ട് അമ്പരന്നിരിക്കുകയാണ് പൊലീസ്. എറണാകുളം ഉദയംപേരൂര്‍ സ്വദേശിയായ രേഷ്മ ഇത്രയും പേരെ ദാമ്പത്യത്തില്‍ കുരുക്കി കബളിപ്പിച്ചത് എന്തിനെന്ന് പോലും പൊലീസിനു പിടികിട്ടിയിട്ടില്ല. 

അട്ടക്കുളങ്ങര വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രേഷ്മയെ കസ്റ്റഡിയില്‍ വാങ്ങാന്‍ ആര്യനാട് പൊലീസ് ഇന്ന് അപേക്ഷ നല്‍കും. രേഷ്മ വിവാഹം കഴിച്ച എല്ലാവരെയും പൊലീസ് ബന്ധപ്പെട്ടു. ഏതെങ്കിലും തരത്തിലുള്ള മോഷണശ്രമങ്ങള്‍ സംബന്ധിച്ചോ തട്ടിപ്പു സംബന്ധിച്ചോ ഒരു പരാതിയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. പത്തുപേരെ കല്യാണം കഴിച്ചിട്ടും ഇവര്‍ക്കാര്‍ക്കും ഒരു പരാതിയുമില്ല.

വിവാഹം കഴിക്കാന്‍ മാത്രമായിരുന്നോ രേഷ്മയുടെ ലക്ഷ്യം? അതിനുമപ്പുറം പൊലീസിനെ അമ്പരപ്പിക്കുന്നത് മറ്റൊരു കാര്യമാണ്. രേഷ്മ വിവാഹം ചെയ്ത ഭര്‍ത്താക്കന്‍മാരുടെ കുടുംബവുമായി വളരെ നല്ല ബന്ധമാണ് ഇപ്പോഴും കാത്തുസൂക്ഷിക്കുന്നത്. നല്ലവളായ മരുമകള്‍, ഈ കുടുംബങ്ങളുമായെല്ലാം പൊലീസ് ബന്ധപ്പെട്ടു. ബിഹാറില്‍ സ്‌കൂള്‍ അധ്യാപികയാണെന്നാണ് എല്ലാവരോടും രേഷ്മ പറഞ്ഞിരുന്നത്. ജോലിക്കു പോകുന്നുവെന്ന് പറഞ്ഞാണ് ഒരു ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ഇറങ്ങി അടുത്തയാളിന്റെ വീട്ടിലേക്ക് രേഷ്മ പോയിരുന്നതും.

മിക്ക ദിവസങ്ങളിലും കൃത്യമായ സമയം വച്ച്, അലാംവച്ച് ഭര്‍തൃവീടുകളിലേക്ക് ഫോണ്‍ വിളിക്കാനും രേഷ്മ ശ്രദ്ധിച്ചിരുന്നു. ഇതുമൂലം ആര്‍ക്കും വലിയ സംശയമൊന്നും തോന്നിയിരുന്നില്ല. 2014ലാണ് രേഷ്മ ആദ്യമായി വിവാഹം ചെയ്തത്. പിന്നെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട വൈക്കം സ്വദേശിയെ 2022ല്‍ വിവാഹം ചെയ്തു. ട്രെയിന്‍ യാത്രയ്ക്കിടയില്‍ പരിചയപ്പെട്ട അങ്കമാലി സ്വദേശി, തിരുവനന്തപുരം, കൊല്ലം, തൊടുപുഴ, വാളകം സ്വദേശികള്‍ തുടങ്ങിയവരെയും വിവാഹം ചെയ്തു.

വിവാഹശേഷം കൂടുതല്‍ കാലം ഒന്നിച്ചു ജീവിച്ചത് കൊല്ലം സ്വദേശിയോടൊപ്പമാണെന്നാണു വിവരം. 2023 ജനുവരിയിലായിരുന്നു വിവാഹം. ഈ ബന്ധത്തിലാണ് കുഞ്ഞുണ്ടായത്. എന്നാല്‍ കുഞ്ഞിന്റെ പിതൃത്വത്തെ ചൊല്ലി ഭര്‍തൃവീട്ടുകാര്‍ സംശയം പ്രകടിപ്പിച്ചത് പ്രശ്‌നമായിരുന്നു. ഭൂരിഭാഗം ഭര്‍ത്താക്കന്മാരെയും ഒരാഴ്ചയ്ക്കു ശേഷം ഉപേക്ഷിച്ചു കടന്നുകളയുകയാണ് രേഷ്മയുടെ രീതി. പിടിയിലാകുമ്പോള്‍ നെടുമങ്ങാടിനു സമീപത്തെ പഞ്ചായത്തംഗം, കോട്ടയം സ്വദേശി, തിരുമല സ്വദേശി എന്നിവര്‍ക്കും വിവാഹവാഗ്ദാനം നല്‍കിയിരുന്നു. കക്കാനും നിക്കാനും അറിയാവുന്ന വിവാഹത്തട്ടിപ്പു വീരത്തിയെന്ന് നിസ്സംശയം പറയാം.

police shocked by reshma lifestyle and cheating methods cheated so many men

Next TV

Related Stories
കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

Jul 7, 2025 10:03 PM

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു; നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ നിർദ്ദേശങ്ങളില്ല

കേരളത്തിലെ മഴ ഭീഷണി ഒഴിയുന്നു, നാളെ മുതൽ ഒരു ജില്ലയിലും പ്രത്യേക ജാഗ്രതാ...

Read More >>
'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

Jul 7, 2025 07:36 PM

'ചക്രവർത്തി' പിറന്നു.... പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22 ഹെയർപിന്നുകൾ

പൊന്മുടിയിൽ വച്ച് ‌പ്രസവവേദന, കാറെടുക്കാനാകാതെ ഭർത്താവ്; രക്ഷകരായ ഹോട്ടൽ ജീവനക്കാർ പിന്നിട്ടത് 22...

Read More >>
തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

Jul 6, 2025 07:37 PM

തീപ്പെട്ടി കൊണ്ട് ഗ്യാസ് കത്തിച്ചു, പാചക വാതകം ചോർന്ന് തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ മരിച്ചു

കഠിനംകുളത്ത് പാചക വാതക സിലണ്ടറിന്റെ ട്യൂബിൽനിന്നും ലീക്ക് ഉണ്ടായതിനെ തുടർന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അൻപതുകാരൻ...

Read More >>
Top Stories










//Truevisionall