വെപ്രാളപ്പെടേണ്ട...! ഫോണില്‍ സ്റ്റോറേജ് ഇല്ലേ...? പരിഹാരവുമായി വാട്സാപ്

വെപ്രാളപ്പെടേണ്ട...! ഫോണില്‍ സ്റ്റോറേജ് ഇല്ലേ...? പരിഹാരവുമായി വാട്സാപ്
Jun 10, 2025 12:07 PM | By VIPIN P V

( www.truevisionnews.com ) ഒന്നിലധികം സജീവ ഗ്രൂപ്പുകളിൽ അംഗങ്ങളായിരിക്കും ഒട്ടുമിക്ക ഉപയോക്താക്കളും. ഈ ഗ്രൂപ്പുകളില്‍ നിന്നെല്ലാമായി ഡസൻ കണക്കിന് മീഡിയ ഫയലുകള്‍ ദിവസവും ലഭിക്കുന്നു. ഉയർന്ന റെസല്യൂഷനുള്ള ഫയലുകൾ ഓട്ടോമാറ്റിക്കായി ഡൗൺലോഡ് ചെയ്യുന്നത് ഫോൺ സ്റ്റോറേജിനെ ബാധിക്കുന്നു. എച്ച്ഡി-ഗുണമേന്മയുള്ള ചിത്രങ്ങളും വിഡിയോയും അയയ്ക്കാൻ വാട്സാപ്പില്‍ സൗകര്യമുണ്ട്. ഇതും സ്റ്റോറേജ് പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു.

സ്റ്റോറേജ് പ്രശ്നങ്ങള്‍ക്ക് പരിഹാരമായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സാപ്. ഫയലുകള്‍ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കൾക്ക് റെസല്യൂഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്ന 'ഡൗൺലോഡ് ക്വാളിറ്റി' ഫീച്ചറാണ് അണിയറയില്‍ ഒരുങ്ങുന്നത്. ആൻഡ്രോയ്‌ഡ് പതിപ്പ് 2.25.18.11-നുള്ള വാട്‍സ്ആപ്പ് ബീറ്റയിലാണ് ഈ ഫീച്ചര്‍. ഫയലുകള്‍ ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ് ഗുണനിലവാരം എച്ച്‌‍ഡി അല്ലെങ്കിൽ എസ്‍ഡി തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ഒരു ഓപ്ഷൻ ഈ അപ്‌ഡേറ്റിലൂടെ ലഭിക്കും.

ഈ പുത്തന്‍ ഫീച്ചര്‍ നിലവിൽ ബീറ്റാ ടെസ്റ്റർമാർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. നിങ്ങൾ ബീറ്റാ ടെസ്റ്ററുകളിൽ ചേർന്നിട്ടുണ്ടെങ്കിൽ പുതിയ ഫീച്ചർ കണ്ടെത്താൻ ഈ സ്റ്റെപ്പുകള്‍ സ്വീകരിക്കണം. ആദ്യം വാട്സാപ് സെറ്റിംഗ്സിലേക്ക് പോകുക. തുടർന്ന് സ്റ്റോറേജ് ആൻഡ് ഡാറ്റയിൽ ക്ലിക്ക് ചെയ്യുക. അവിടെ മീഡിയ ഓട്ടോ-ഡൗൺലോഡ് ക്വാളിറ്റി എന്ന ഓപ്ഷൻ കാണാം. അതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ കാണാം. ഇവിടെ നിന്നും എസ്‍ഡി അല്ലെങ്കിൽ എച്ച്‍ഡി നിലവാരത്തിൽ നിന്നും ഏതെങ്കിലും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

നിലവിൽ, തിരഞ്ഞെടുത്ത ആൻഡ്രോയ്‌ഡ് ബീറ്റ ഉപയോക്താക്കളിൽ ഈ ഫീച്ചർ പരീക്ഷിച്ചുവരികയാണ്. പരീക്ഷണം വിജയമായാൽ എല്ലാ വാട്സാപ് ഉപഭോക്താക്കൾക്കുമായും ഈ ഫീച്ചർ കമ്പനി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ.

whatsap introducing download quality feature tech

Next TV

Related Stories
ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

Jun 15, 2025 11:15 AM

ലാഭം ബിഎസ്എൻഎലോ...? കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി ബിഎസ്എൻഎൽ

കുറഞ്ഞ നിരക്കിൽ മികച്ച പ്ലാനുകൾ, മറ്റ് ടെലികോം കമ്പനികൾക്ക് തലവേദനയായി...

Read More >>
ഇനി പൊട്ടുപോകില്ല  ....; ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താം

Jun 13, 2025 10:17 AM

ഇനി പൊട്ടുപോകില്ല ....; ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട് ന​ട​ത്താം

ഇ​ന്‍റ​ർ​നെ​റ്റ് ഇ​ല്ലെ​ങ്കി​ലും ഫോ​ണി​ലൂ​ടെ പ​ണ​മി​ട​പാ​ട്...

Read More >>
പേടി വേണ്ട....യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

Jun 12, 2025 08:40 AM

പേടി വേണ്ട....യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന്...

Read More >>
Top Stories