വാക്ക് തർക്കം കയ്യാങ്കളിയിലെത്തി; കോതമംഗലത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമം

വാക്ക് തർക്കം കയ്യാങ്കളിയിലെത്തി; കോതമംഗലത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമം
Jun 8, 2025 10:46 PM | By Jain Rosviya

കോതമംഗലം: (truevisionnews.com) കോതമംഗലം മാമലക്കണ്ടത്ത് ചായക്കട ഉടമയെയും കുടുംബത്തെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്ന് പരാതി. മാമലക്കണ്ടം സ്വദേശി വിനോദിന്റെ ചായക്കടയിൽ ആണ് സംഭവം. വാക്ക് തർക്കത്തെ തുടർന്നാണ് ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ രതീഷ് എന്ന കുഞ്ഞിനെതിരെ പോലീസ് കേസെടുത്തു.

ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. രതീഷും വിനോദും തമ്മിലുള്ള വാക്ക് തർക്കം കയ്യാങ്കളിയിലേക്ക് പോയിരുന്നു. ഇതിന് പിന്നാലെയാണ് രതീഷ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറ്റിയത്. മൂന്ന് തവണയാണ് ജീപ്പ് കടയ്ക്കുള്ളിലേക്ക് ഇടിച്ച് കയറ്റിയത്. ഈ സമയം രതീഷ് മദ്യപിച്ചിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. രതീഷ് നരിവധി അടിപിടി കേസുകളിൽ പ്രതി കൂടിയാണ്.

നേരത്തെ സൗഹൃദത്തിലായിരുന്ന ആളുകളായിരുന്നു രതീഷും വിനോദും. പിന്നീട് ഇരുവർക്കുമിടയിലെ അസ്വാരസ്യങ്ങളും വാക്ക് തർക്കങ്ങളുമാണ് ജീപ്പ് ഇടിച്ച് കയറ്റി കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് ശേഷം രതീഷിനെ കണ്ടെത്താൻ‌ പൊലീസിന് കഴിഞ്ഞിട്ടില്ല.

Complaint attempt kill tea shop owner family Kothamangalam by grabbing jeep

Next TV

Related Stories
കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

Jul 9, 2025 06:25 AM

കേരള ബാങ്കിന്‌റെ ജപ്തി ഭീഷണി; മനംനൊന്ത് ഗൃഹനാഥന്‍ ജീവനൊടുക്കി

കേരളബാങ്കിന്റെ ജപ്തി ഭീഷണി മൂലം എറണാകുളം കുറുമശേരിയിൽ 46 കാരൻ...

Read More >>
ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

Jul 7, 2025 02:00 PM

ഇടിച്ച വാഹനം നിർത്തിയില്ല; അങ്കമാലിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

ദേശീയപാത അങ്കമാലി ചെറിയവാപ്പാലശ്ശേരിയിൽ കണ്ടെയ്നർ ലോറിക്ക് പിന്നിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു....

Read More >>
ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

Jul 7, 2025 08:07 AM

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി...

Read More >>
മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

Jul 2, 2025 07:18 PM

മുഖം മൂടി അഴിഞ്ഞു..... താടി വടിച്ച്, തല മൊട്ടയടിച്ച്, രൂപം മാറി കൊലക്കേസ് പ്രതി; ഒടുവിൽ അന്വേഷണസംഘത്തിന്റെ വലയിൽ

പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി...

Read More >>
യന്ത്രത്തകരാർ,  കൊച്ചിയിൽനിന്നും  പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

Jul 2, 2025 10:22 AM

യന്ത്രത്തകരാർ, കൊച്ചിയിൽനിന്നും പുലര്‍ച്ചെ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വൈകുന്നു

യന്ത്രത്തകരാർ ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ്...

Read More >>
Top Stories

//Truevisionall