ദൃശ്യങ്ങള്‍ പകർത്തിയത് അനുമതിയില്ലാതെ; കാക്കനാട് ജയിലിലെ റീല്‍സ് ചിത്രീകരണം, പൊലീസില്‍ പരാതി നല്‍കി ജയില്‍ സൂപ്രണ്ട്

ദൃശ്യങ്ങള്‍ പകർത്തിയത് അനുമതിയില്ലാതെ; കാക്കനാട് ജയിലിലെ റീല്‍സ് ചിത്രീകരണം, പൊലീസില്‍ പരാതി നല്‍കി ജയില്‍ സൂപ്രണ്ട്
Jun 6, 2025 09:21 AM | By Jain Rosviya

(truevisionnews.com) കാക്കനാട് ജയിലിലെ റീല്‍സ് ചിത്രീകരണത്തില്‍ പൊലീസില്‍ പരാതി നല്‍കി ജയില്‍ സൂപ്രണ്ട്. അനുമതിയില്ലാതെ ജയിലിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന് പിന്നാലെയാണ് പരാതി നല്‍കിയത്. ഇന്‍ഫോപാര്‍ക്ക് പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. ജയിലിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്.

കാക്കനാട് ജില്ലാ ജയിലില്‍ ജീവനക്കാരന്റെ വിരമിക്കല്‍ പാര്‍ട്ടിയില്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ജയിലിനുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്തി റീല്‍ ചിത്രീകരിച്ചതായാണ് പരാതിയുണ്ടായത്. ജയിലിന് ഉള്ളിലെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെ വിഷയത്തില്‍ രഹസ്യന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍ ജയിലില്‍ എത്തിയത് വീഴ്ച ആണെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. എന്നാല്‍ രജിസ്റ്ററില്‍ പേര് വിവരങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയ ശേഷമാണ് ഇവരെ ജയിലിനുള്ളില്‍ പ്രവേശിപ്പിച്ചത് എന്നും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ് എന്നത് അറിഞ്ഞില്ല എന്നുമാണ് ജയില്‍ അധികൃതര്‍ വ്യക്തമാക്കുന്നത്.

വിരമിച്ച ജീവനക്കാരന്റെ ക്ഷണപ്രകാരമാണ് ഇവര്‍ ജയിലില്‍ എത്തിയത് എന്നും ഫോണുകള്‍ ഉള്‍പ്പെടെ ജയിലിനുള്ളില്‍ കൊണ്ടുപോകാന്‍ അനുവദിച്ചിട്ടില്ല എന്നും ജയില്‍ അധികൃതര്‍ പറയുന്നു. വിരമിച്ച ജീവനക്കാരന്റെ കൂടെ ഉണ്ടായിരുന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങളാകാം പുറത്ത് വന്നത് എന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആഭ്യന്തര അന്വേഷണത്തിന് ജയില്‍ ഡിജിപിയും നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവത്തിന്റെ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.





Reels filming Kakkanad jail superintendent files complaint police

Next TV

Related Stories
വാട്സാപ്പിൽ വിളിച്ച് വൻലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു; നഴ്സിന് നഷ്ടമായത് പതിനേഴ് ലക്ഷത്തോളം രൂപ

Jun 6, 2025 02:05 PM

വാട്സാപ്പിൽ വിളിച്ച് വൻലാഭം കിട്ടുമെന്ന് വിശ്വസിപ്പിച്ചു; നഴ്സിന് നഷ്ടമായത് പതിനേഴ് ലക്ഷത്തോളം രൂപ

നിതാ നഴ്സിൽ നിന്ന് ഓൺലൈൻ ഓഹരിവ്യാപാരത്തിൻറെ പേരിൽ 16,95000 രൂപ തട്ടിയെടുത്ത യുവാവ്...

Read More >>
പ്ലാസ്റ്റിക് ലോഡുമായി പോയ ലോറിക്ക് തീപിടിച്ചു; അപകടം ഡ്രൈവർ ചായ കുടിക്കാൻ പോയതിനു പിന്നാലെ

Jun 6, 2025 08:01 AM

പ്ലാസ്റ്റിക് ലോഡുമായി പോയ ലോറിക്ക് തീപിടിച്ചു; അപകടം ഡ്രൈവർ ചായ കുടിക്കാൻ പോയതിനു പിന്നാലെ

കളമശ്ശേരിയിൽ പ്ലാസ്റ്റിക് ലോഡുമായി പോകുകയായിരുന്ന ലോറിക്ക്...

Read More >>
 ദ്വയാർഥ പ്രയോഗം; ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

Jun 4, 2025 07:10 AM

ദ്വയാർഥ പ്രയോഗം; ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം സമര്‍പ്പിച്ചു

നടി നൽകിയ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ കുറ്റപത്രം...

Read More >>
കൊച്ചിയിൽ വാട്ടർ മെട്രോ കരയ്ക്കടുപ്പിക്കുന്നതിനിടെ അപകടം; രണ്ട് പേർക്ക് പരിക്ക്

Jun 3, 2025 07:12 PM

കൊച്ചിയിൽ വാട്ടർ മെട്രോ കരയ്ക്കടുപ്പിക്കുന്നതിനിടെ അപകടം; രണ്ട് പേർക്ക് പരിക്ക്

കൊച്ചി മറൈൻ ഡ്രൈവിൽ വാട്ടർ മെട്രോ ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ച്...

Read More >>
Top Stories