എന്നു തുടങ്ങി ഈ പരിപാടി? കുപ്പിവെള്ള വില്‍പ്പനക്കാരന്‍ ടിടിഇ ചമഞ്ഞു; പ്രതിദിനം തട്ടിയത് പതിനായിരം രൂപയിലേറെ

എന്നു തുടങ്ങി ഈ പരിപാടി? കുപ്പിവെള്ള വില്‍പ്പനക്കാരന്‍ ടിടിഇ ചമഞ്ഞു; പ്രതിദിനം തട്ടിയത് പതിനായിരം രൂപയിലേറെ
Jun 10, 2025 11:03 AM | By Susmitha Surendran

ആഗ്ര: (truevisionnews.com) ടിടിഇ ചമഞ്ഞ് ട്രെയിന്‍ യാത്രക്കാരില്‍നിന്ന് പണം തട്ടിയ നാല്പതുകാരൻ അറസ്റ്റിൽ . ട്രെയിനുകളില്‍ മുമ്പ് കുപ്പിവെള്ള വില്‍പ്പന നടത്തിയിരുന്ന ഇയാള്‍ ടിടിഇ ചമഞ്ഞ് ടിക്കറ്റിലാത്ത യാത്രക്കാരില്‍നിന്ന് അനധികൃതമായി പണം പിരിക്കുകയായിരുന്നു. അലിഗഢ് റെയില്‍വേ സ്റ്റേഷനിലെ ഗവണ്‍മെന്റ് റെയില്‍വേ പോലീസാണ് ശനിയാഴ്ച ദേവന്ദ്ര കുമാര്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. സഹറന്‍പുര്‍ സ്വദേശിയായ ഇയാള്‍ നിലവില്‍ ഗാസിയാബാദിലാണ് താമസിക്കുന്നത്.

ടിടിഇമാര്‍ ധരിക്കുന്ന കോട്ടും മറ്റും ധരിച്ചാണ് ഇയാള്‍ ടിക്കറ്റ് പരിശോധന നടത്തിയിരുന്നത്. ഗോമ്തി എക്‌സ്പ്രസില്‍ പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ പിടിയിലാകുന്നത്. നിരവധി ടിക്കറ്റുകളും ദേവേന്ദ്ര കുമാറില്‍നിന്ന് കണ്ടെടുത്തു.

ജനറല്‍ കോച്ച് ടിക്കറ്റുകള്‍ ബള്‍ക്കായി വാങ്ങി ദീര്‍ഘദൂര ട്രെയിനുകളില്‍ കയറും. തുടര്‍ന്ന് ടിക്കറ്റ് പരിശോധകനാണെന്ന് പറഞ്ഞ് ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ കണ്ടെത്തും. തുടര്‍ന്ന് കൈയിലുള്ള ജനറല്‍ ടിക്കറ്റ് വലിയ തുക ഈടാക്കി ഇവര്‍ക്ക് നല്‍കും. വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമായ ആളുകളെയായിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് അറിയിച്ചു.

അദ്ദേഹം പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് 'വിദ്യാഭ്യാസം കുറഞ്ഞവരും ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ളവരുമായ' ആളുകളെയായിരുന്നു, പോലീസ് കൂട്ടിച്ചേര്‍ത്തു. ഹരിദ്വാറിനും ബെംഗളൂരുവിനും ഇടയില്‍ ഓടുന്ന തീവണ്ടികളില്‍ താന്‍ മുന്‍പ് കുപ്പിവെള്ള വില്‍പ്പ നടത്തിയിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. എന്നാല്‍ ഒരു വര്‍ഷം മുന്‍പ് കരാര്‍ അവസാനിച്ചു. ഇതോടെയാണ് പെട്ടെന്ന് പണം സമ്പാദിക്കാനുള്ള മാര്‍ഗമായി ഈ തട്ടിപ്പ് തിരഞ്ഞെടുത്തതെന്നാണ് ദേവേന്ദ്ര കുമാറിന്റെ വാദം.

പിഴയെന്ന പേരില്‍ പണം ഈടാക്കിയും ടിക്കറ്റുകള്‍ അനധികൃതമായി വിറ്റും ദിവസേന ഇയാള്‍ 10000 രൂപ വരെ സമ്പാദിച്ചിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇയാള്‍ എത്ര കാലമായി തുടങ്ങിയിട്ടെന്നും ഒറ്റയ്ക്കാണോ ഇത് ചെയ്തിരുന്നത് എന്നും കണ്ടെത്താന്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

train ticket scam poses tte agra man arrest

Next TV

Related Stories
'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

Jul 14, 2025 12:49 PM

'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍....

Read More >>
ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

Jul 14, 2025 12:31 PM

ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റ്...

Read More >>
സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

Jul 14, 2025 09:52 AM

സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

ഹരിയാനയിലെ നൂഹിൽ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് മുന്നോടിയായിട്ടാണ് സുരക്ഷ ശക്തം...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Jul 14, 2025 07:18 AM

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി...

Read More >>
അവസാന കോൾ പുലർച്ചെ, പിന്നാലെ ഫോൺ ഓഫ്; സ്നേഹയെ കാണാതായിട്ട് ആറ് ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനി മൃതദേഹം യമുന നദിയിൽ

Jul 14, 2025 06:24 AM

അവസാന കോൾ പുലർച്ചെ, പിന്നാലെ ഫോൺ ഓഫ്; സ്നേഹയെ കാണാതായിട്ട് ആറ് ദിവസം, ദില്ലി സർവകലാശാല വിദ്യാർത്ഥിനി മൃതദേഹം യമുന നദിയിൽ

ദില്ലി സർവ്വകലാശാല വിദ്യാർത്ഥിനിയും ത്രിപുര സ്വദേശിനിയായ 19 കാരിയുടെ മൃതദേഹം...

Read More >>
Top Stories

//Truevisionall