ചോറിനൊപ്പം വിനാഗരിയിൽ ഇട്ട കാന്താരി മുളക് കഴിക്കാറുണ്ടോ? ഇത് കൂടി അറിഞ്ഞോളൂ ...

ചോറിനൊപ്പം വിനാഗരിയിൽ  ഇട്ട കാന്താരി മുളക് കഴിക്കാറുണ്ടോ? ഇത് കൂടി അറിഞ്ഞോളൂ ...
Jun 10, 2025 12:11 PM | By Susmitha Surendran

(truevisionnews.com) വീട്ടിലെ കൃഷിയിടത്തിൽ കണ്ടുവരുന്ന ഒന്നാണ് കാന്താരി . കാന്താരി വളർത്താത്ത വീട് കുറവായിരിക്കും . കാന്താരി കഴിക്കുന്നതിലൂടെ നിരവധി ഗുണങ്ങളാണ് നമ്മളെ കാത്തിരിക്കുന്നത് .

ആന്‍റി ഓക്‌സിഡന്‍റുകൾ, വിറ്റാമിൻ എ, ബി, സി, ഇ തുടങ്ങിയവ കാന്താരി മുളകിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിന് പുറമെ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഫലപ്രദമാണ്.

കാന്താരി മുളകിൽ ആന്‍റി ഫംഗൽ, ആന്‍റി മൈക്രോബിയൽ, ആന്‍റി ബാക്‌ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർധിയ്ക്കാൻ വളരെധികം സഹായിക്കും. രോഗബാധകൾ തടയാനും ഇത് ഫലപ്രദമാണ്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ തുടങ്ങിയ ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവുള്ളതിനാൽ ഹൃദയാരോഗ്യം സംരക്ഷിക്കാനും കാന്താരി മുളകിന്‍റെ ഉപയോഗം സഹായിക്കും.

കാന്തായിരിൽ ക്യാപ്‌സയാസിൻ എന്ന ഘടകം അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് നല്ലതാണ്. കുറഞ്ഞ അളവിൽ കാന്താരി കഴിക്കുന്നത് രക്തം കട്ട പിടിക്കാതിരിക്കാനും സഹായിക്കും. കൂടാതെ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഇത് ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും കാന്താരി ഏറെ മികച്ചതാണ്.

കാന്താരി മുളക് കഴിക്കേണ്ട വിധം

വിനെഗറിൽ ഇട്ട കാന്താരി മുളക് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് നേരിട്ട് കഴിക്കുമ്പോൾ വയറിൽ ചില അസ്വസ്ഥതകൾക്ക് കാരണമാകും. അതിനാൽ വിനഗറിൽ ഇട്ടോ നെല്ലിക്കയോടൊപ്പമോ ചെറിയ അളവിൽ മാത്രം കഴിക്കാൻ ശ്രദ്ധിക്കുക. നെല്ലിക്ക കാന്താരി ജ്യൂസും ജീവിതശൈലി രോഗങ്ങൾ അകറ്റാൻ ഏറെ നല്ലതാണ്. ഭക്ഷണം പാകം ചെയ്യുമ്പോഴും കാന്താരി ചേർക്കുന്നത് ഗുണകരമാണ്.

കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

കാന്താരിയുടെ ഉപയോഗം അമിതമായാലും പ്രശ്‌നമാണ്. ഇത് വയറിലെ അസ്വസ്ഥത, പുകച്ചിൽ, ചൊറിച്ചിൽ, പെട്ടന്നുള്ള അമിതമായ വിയർപ്പ്, മൂക്കൊലിപ്പ്, കണ്ണ് നിറഞ്ഞു ഒഴുകുക തുടങ്ങിയ പല പ്രശ്‌നങ്ങൾക്കും കാരണമാകും. അതിനാൽ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.





Benefits of Kantari Mulaku

Next TV

Related Stories
 ഉറക്കമുണർന്നോ? എന്നാൽ  ഒന്നോ രണ്ടോ ഗ്ലാസ്‌ പച്ചവെള്ളം വെറും വയറ്റിൽ കുടിക്കൂ...

Jun 13, 2025 06:51 AM

ഉറക്കമുണർന്നോ? എന്നാൽ ഒന്നോ രണ്ടോ ഗ്ലാസ്‌ പച്ചവെള്ളം വെറും വയറ്റിൽ കുടിക്കൂ...

രാവിലെ എഴുന്നേറ്റ ഉടനെ ശുദ്ധജലം കുടിക്കുന്നത് നല്ലതാണോ ...

Read More >>
 ഭക്ഷണത്തിന്റെ  ഇടയില്‍ നിങ്ങൾ വെള്ളം കുടിക്കാറുണ്ടോ? ഇതൊരു  ശീലമാക്കേണ്ട...

Jun 11, 2025 03:09 PM

ഭക്ഷണത്തിന്റെ ഇടയില്‍ നിങ്ങൾ വെള്ളം കുടിക്കാറുണ്ടോ? ഇതൊരു ശീലമാക്കേണ്ട...

ഭക്ഷണത്തിന്റെ ഇടയിൽ വെള്ളം കുടിക്കുന്നത് നല്ലതാണോ?...

Read More >>
Top Stories