വില്ലനായി കാലാവസ്ഥ; ആക്‌സിയം 4 ബഹിരാകാശദൗത്യം ഇന്നില്ല, ശുഭാംശുവിന്റെ യാത്ര ഒരുദിവസം വൈകും

വില്ലനായി കാലാവസ്ഥ; ആക്‌സിയം 4 ബഹിരാകാശദൗത്യം ഇന്നില്ല, ശുഭാംശുവിന്റെ യാത്ര ഒരുദിവസം വൈകും
Jun 10, 2025 11:27 AM | By Vishnu K

ഫ്‌ളോറിഡ: (truevisionnews.com) ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര ബുധനാഴ്ചത്തേക്ക് മാറ്റി. മോശം കാലാവസ്ഥയെ തുടർന്നാണ് ദൗത്യം മാറ്റിയത്. ബുധൻ വൈകിട്ട്‌ 5.30ന്‌ വിക്ഷേപണം നടക്കും. കെന്നഡി സ്‌പേസ്‌ സെന്ററിൽ നിന്ന്‌ ചെവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട്‌ 5.52നായിരുന്നു നേരത്തെ ദൗത്യം നിശ്ചയിച്ചിരുന്നത്.

വിക്ഷേപണത്തിനുള്ള അവസാനവട്ട ഒരുക്കങ്ങൾ നടക്കുമ്പോഴാണ്‌ കാലാവസ്ഥ പ്രതികൂലമായത്‌. വിക്ഷേപണം മാറ്റിവച്ചതായി ഐഎസ്‌ആർഒ ചെയർമാൻ ഡോ വി നാരായണൻ എക്‌സ്‌ പോസ്‌റ്റിൽ സ്ഥിരീകരിച്ചു. ഫാൽക്കൻ 9 റോക്കറ്റാണ്‌ ബുധനാഴ്ച ശുക്ലയടക്കം നാല്‌ പേരെ വഹിക്കുന്ന ഡ്രാഗൺ പേടകവുമായി കുതിക്കുക. വിക്ഷേപണത്തിന്റെ ആദ്യ മിനിറ്റിൽ റോക്കറ്റിന്റെ ആദ്യഘട്ടം വേർപെട്ട്‌ ഭൂമിയിൽ തിരികെ എത്തും. പുനരുപയോഗക്കിക്കാൻ കഴിയുന്ന റോക്കറ്റ്‌ ഭാഗമാണിത്‌. ഒൻപതാം മിനിട്ടിൽ ഡ്രാഗൺ പേടകം റോക്കറ്റിൽ നിന്ന്‌ വേർപെട്ട്‌ നിശ്‌ചിത ഭ്രമണപഥത്തിലേക്ക്‌ നീങ്ങും. 28 മണിക്കൂറോളം ഭൂമിയെ ചുറ്റുന്ന പേടകം പിന്നീട് ബഹിരാകാശ നിലയത്തിൽ ഡോക്ക്‌ ചെയ്യും. തുടർന്ന്‌ ശുക്ലയും സംഘവും നിലയത്തിൽ പ്രവേശിക്കും. 14 ദിവസം നിലയത്തിൽ പരീക്ഷണങ്ങൾക്ക്‌ നേതൃത്വം നൽകിയ ശേഷം മടങ്ങും.

രാകേഷ്‌ ശർമക്ക്‌ ശേഷം ആദ്യമായി ബഹിരാകാശത്ത്‌ എത്തുന്ന ഇന്ത്യാക്കാരനാണ് ശുക്ല. നാസയുടെ ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യത്തെ ഇന്ത്യാക്കാരനും. നാസയുടെ മുൻ ബഹിരാകാശയാത്രികയും ആക്സിയം സ്പേയ്‌സിന്റെ ഹ്യൂമൻ സ്പേയ്‌സ്‌ ഫ്ളൈറ്റ്‌ ഡയറക്ടറുമായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിന്റെ സാവോസ് യു വിസ്‌നിവ്‌സ്‌കി ഹംഗറിയിൽനിന്നുള്ള ടിബോർ കാപു എന്നിവരാണ്‌ ശുക്ലക്കൊപ്പമുള്ളത്‌. പെഗ്ഗിയാണ്‌ കമാൻഡർ. നാസ, സ്‌പേയ്‌സ്എക്‌സ്‌, ആക്‌സിയം സ്‌പേയ്‌സ്‌, ഐഎസ്‌ആർഒ എന്നിവയുടെ സംയുക്ത ധ പദ്ധതിയാണ്‌ ആക്‌സിയം 4 ദൗത്യം. ഇതിനായി 550 കോടിയാണ്‌ ഐഎസ്‌ആർഒ ചെലവഴിക്കുന്നത്‌. ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള പഠന ദൗത്യമാണിത്‌

Weather villain Axiom 4 space mission cancelled today Subhanshu journey delayed

Next TV

Related Stories
'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

Jul 14, 2025 01:38 PM

'ഞാന്‍ ജയലളിതയുടേയും എംജിആറിന്റേയും ഏക മകള്‍'; അവകാശവാദവുമായി മലയാളി, അമ്മയുടെ മരണത്തില്‍ ദുരൂഹതയെന്നും ആരോപണം

ജയലളിതയുടെയും എം ജി ആറിൻ്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി സുപ്രീം കോടതിയിൽ....

Read More >>
'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

Jul 14, 2025 12:49 PM

'കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്രം', നിമിഷ പ്രിയയുടെ മോചനം; വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍....

Read More >>
ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

Jul 14, 2025 12:31 PM

ഏഴാം നാൾ പൊലിഞ്ഞു...! ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരണം; പതിനാറുകാരന്‍ ഷോക്കേറ്റ് മരിച്ചു

ഗുഡ്‌സ് ട്രെയിന് മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റ്...

Read More >>
സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

Jul 14, 2025 09:52 AM

സ്കൂളുകൾക്ക് അവധി; ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി; നൂഹിൽ മത ഘോഷയാത്ര നടക്കാനിരിക്കെയാണ് കർശന നിയന്ത്രണം

ഹരിയാനയിലെ നൂഹിൽ ബ്രജ് മണ്ഡൽ ജലാഭിഷേക് യാത്രയ്ക്ക് മുന്നോടിയായിട്ടാണ് സുരക്ഷ ശക്തം...

Read More >>
നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

Jul 14, 2025 07:18 AM

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

നിമിഷപ്രിയയുടെ വധശിക്ഷ, തടയാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് കേന്ദ്രം, മോചനവുമായി ഹർജി ഇന്ന് സുപ്രീംകോടതി...

Read More >>
Top Stories

//Truevisionall