വാന്‍ഹായ് 503 തീപിടുത്തം; 154 കണ്ടെയ്നറുകളിൽ ആസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളുമടക്കം അപകടരമായ വസ്തുക്കൾ

വാന്‍ഹായ് 503  തീപിടുത്തം;  154 കണ്ടെയ്നറുകളിൽ ആസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളുമടക്കം അപകടരമായ വസ്തുക്കൾ
Jun 10, 2025 05:54 AM | By Jain Rosviya

കോഴിക്കോട്: (truevisionnews.com) കൊളംബോയില്‍നിന്ന് മുംബൈയിലേക്ക് പോകുന്ന വാന്‍ഹായ് 503 എന്ന ചരക്കുകപ്പൽ തീപിടിച്ച് കത്തിയമരുകയാണ്. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി ഏകദേശം 90 കിലോമീറ്റര്‍ മാറി ഉള്‍ക്കടലിലാണ് കപ്പലിന് തീപിടിച്ചത്. കപ്പലിനുള്ളിൽ നിന്നും കടലിലേക്ക് പതിച്ച കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളാണെന്നത് കേരള തീരത്തെ വീണ്ടും ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

തീയണയ്ക്കാനുള്ള കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും ശ്രമങ്ങൾ വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങുമെന്നുറപ്പാണ്. അങ്ങനെയെങ്കിൽ കപ്പലിനുള്ളിലെ കണ്ടെയ്നറുകൾ കടലിൽ പതിക്കും. സിംഗപ്പൂർ കപ്പലിലെ 154 കണ്ടെയ്നറുകളിൽ അസിഡുകളും ഗൺപൌഡറും ലിഥിയം ബാറ്ററികളുമടക്കം അപടകരമായ വസ്തുക്കളാണെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ കൂടി എത്തി, കപ്പലിലെ തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. സാകേത്, സമുദ്ര പ്രഹരി എന്നീ കപ്പലുകൾ ആണ് സംഭവസ്ഥലത്ത് ഉള്ളത്. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനും സാധ്യതയേറെയാണ്. ഇത് വലിയ ദുരന്തത്തിന് കാരണമാകും.

കത്തുന്ന കപ്പലിനെ ടോയ് ഡഗ് ഉപയോഗിച്ച് ഉൾകടലിലേക്ക് കൊണ്ടുപോകുന്നുണ്ട്. കരയിലേക്ക് കൂടുതൽ അടുത്ത് അപകടമുണ്ടാകാതിരിക്കാനാണ് ഇത്. കടലിൽ പതിച്ച കണ്ടെയ്നറുകൾ തെക്ക്- തെക്ക് കിഴക്കൻ ദിശയിൽ നീങ്ങാനാണ് സാധ്യത. കപ്പലിൽ നിന്നുള്ള എണ്ണപ്പാട കേരളാതീരത്തിന്റെ സമാന്തരദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. തീപിടുത്തം ഉണ്ടായ കപ്പലിൽ നിന്നുള്ള കണ്ടെയ്നറുകളിൽ ചിലത് അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ കോഴിക്കോടിനും കൊച്ചിക്കുമിടയിലായി തീരത്തടിയാൻ സാധ്യതയുണ്ടെന്നും ജാഗ്രത വേണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Wanhai 503 fire 154 containers containing dangerous materials including acids gunpowder lithium batteries

Next TV

Related Stories
പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 12:01 PM

പ്രാർത്ഥനകൾ വിഫലം; കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ട യുവാവിന്റെ മൃതദേഹം...

Read More >>
കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 10, 2025 11:41 AM

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് അത്തോളിയിൽ പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം...

Read More >>
കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

Jul 9, 2025 04:57 PM

കോഴിക്കോട് സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ ഒഴുക്കിൽപ്പെട്ടു

ട്ടോളി ബസാർ സ്വദേശിയായ യുവാവ് കക്കയത്ത് പുഴയിൽ...

Read More >>
കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

Jul 9, 2025 06:31 AM

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങി; രണ്ടര വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട് കളിക്കുന്നതിനിടെ അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ...

Read More >>
കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

Jul 7, 2025 10:04 PM

കോഴിക്കോട് നടുറോഡിൽ തമ്മിൽത്തല്ല്; വിദ്യാർത്ഥികൾക്ക് നേരെ ലാത്തിവീശി പൊലീസ്

കോഴിക്കോട് കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ...

Read More >>
സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

Jul 7, 2025 01:13 PM

സുന്നത്ത് കര്‍മ്മം; കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി

കോഴിക്കോട് അനസ്‌തേഷ്യ നല്‍കിയതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ പോസ്റ്റ് മോര്‍ട്ടം...

Read More >>
Top Stories

GCC News

//Truevisionall