അത്തോളി(കോഴിക്കോട്) : ( www.truevisionnews.com ) കുനിയിൽ കടവ് പുഴയിൽ സി എച്ച് പാലത്തിൽ നിന്നും ചാടിയ ആളെ കണ്ടെത്തി. അത്തോളി ആലിൻ ചുവട് കുറുവാളൂർ കുറ്റിയോറ തറോൽ താമസിക്കും ഗണേശൻ്റെ മകൻ വൈഷ്ണവാണ് ( 28 )മരിച്ചത്.
അത്തോളി ചീക്കിലോട് ബസിൽ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു. ആനപ്പാറ കടവിനും വള്ളിൽ കടവിനും മധ്യേ കാട്ടില പീടിക കിഴക്ക് വശം ചാലാം കല്ലിന് സമീപത്തായി ഉന്നു വല കുറ്റിയിൽ തങ്ങി കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മത്സ്യ തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്ത് എത്തി.
.gif)

ബുധനാഴ്ച കൊയിലാണ്ടിയിൽ നിന്നും വെള്ളിമാട്കുന്നിൽ നിന്നുള്ള അഗ്നിരക്ഷാസേനയുടെ സ്‌കൂബ ടീം 2 മണിക്കൂറോളം ' തെരച്ചിൽ നടത്തിയിരുന്നു. ജൂലായ് 7 മുതൽ യുവാവിനെ കാണാനില്ല പരാതിയിൽ അത്തോളി പോലീസ് അന്വേഷണം നടത്തി വരികെയാണ് മൃതദേഹം കണ്ടെത്തിയത്. കുനിയിൽ കടവ് പാലത്തിൽ യുവാവിന്റെ ബൈക്കും ചെരുപ്പും കണ്ടെത്തിയിരുന്നു. പേരാമ്പ്ര ഡി വൈ എസ് പി എൻ സുനിൽ കുമാർ, അത്തോളി പോലീസ് ഇൻസ്പെക്ടർ കെ പ്രേംകുമാർ , എസ് ഐ, എം സി മുഹമ്മദലി ഇന്നലെ സ്ഥലത്തുണ്ടായിരുന്നു.
ഓർക്കുക ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല നിങ്ങൾക്കോ നിങ്ങൾക്കറിയുന്ന മറ്റൊരാൾക്കോ ആത്മഹത്യാ പ്രവണതയുണ്ടെങ്കിൽ, ഒരു നിമിഷം പോലും വൈകാതെ സഹായം തേടുക. ദിശ ഹെൽപ്‌ലൈൻ (കേരള സർക്കാർ): 1056 (24 മണിക്കൂറും പ്രവർത്തിക്കുന്നു), മൈൻഡ് (Mind) ഹെൽപ്പ്ലൈൻ: 94000 24000, അശ്വാരൂഢം ഹെൽപ്‌ലൈൻ: 7902 465 599, സഞ്ജീവനി (കോഴിക്കോട്): 0495-2760003 ഓർക്കുക, എല്ലാ ജീവനും വിലപ്പെട്ടതാണ്. സഹായം തേടുന്നതിനോ അത് നൽകുന്നതിനോ മടിക്കരുത്.
Body of a young man who jumped into a river in Atholi Kozhikode found
