( www.truevisionnews.com ) കടം വാങ്ങിയ പണം തിരികെ നല്‍കാന്‍ സാധിക്കാത്തതിന് രണ്ട് സുഹൃത്തുക്കളെ പരസ്പരം ഓറല്‍ സെക്സ് ചെയ്യിപ്പിച്ച് ക്രൂരത. വിഡിയോ ചിത്രീകരിച്ച് പണം നല്‍കാന്‍ ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ കടം നല്‍കിയ ഗൗതം ദിലീപ് ഗോസ്വാമി (25) എന്ന റിത്വികിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ മൂന്ന് കൂട്ടാളികളെ പൊലീസ് തിരയുന്നുണ്ട്.
ദക്ഷിണ മുംബൈയില്‍ നിന്നുള്ള 19 കാരനും സുഹൃത്തായ പ്രായപൂര്‍ത്തിയാകാത്തയാളുമാണ് ക്രൂരതയ്ക്ക് ഇരയായത്. പര്‍ഭാനി ജില്ലയില്‍ നിന്നുള്ളയാളാണ് പ്രായപൂര്‍ത്തിയായകാത്തയാള്‍. വായ്പ വാങ്ങിയ വലിയ തുക ഇരുവരും തിരിച്ചു നല്‍കാത്തതിനെ തുടര്‍ന്ന് റിത്വിക് ഇരുവരെയും മുംബൈയിലേക്കുള്ള ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
.gif)

ഇവിടെ വച്ച് ബെല്‍റ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും വാഹനത്തില്‍ കയറ്റികൊണ്ടു പോയി മര്‍ദ്ദനം തുടരുകയുമായിരുന്നു. കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് വസ്ത്രം അഴിച്ചുമാറ്റി പരസ്പരം ലൈംഗികമായി ബന്ധപ്പെടാന്‍ നിര്‍ബന്ധിച്ചത്. ഇത് മൊബൈലില്‍ ചിത്രീകരിക്കുകയും പണം തിരികെ നല്‍കിയില്ലെങ്കില്‍ വിഡിയോ പ്രചരിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.
റിത്വികിനൊപ്പം പഞ്ചുഭായ് ഗോസ്വാമി, ദേരജ്, ഭരത് എന്നിവര്‍ ചേര്‍ന്നാണ് ക്രൂരത നടത്തിയത്. വാഹനത്തില്‍ കയറ്റി പൂനെയിലേക്ക് കൊണ്ടുപോയി ബന്ദിയാക്കുകയും മര്‍ദ്ദനം തുടരുകയും ചെയ്തു. പണം നല്‍കാമെന്ന് സമ്മതിച്ചതിന് ശേഷം മാത്രമാണ് ഇവരെ വിട്ടയച്ചത്. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അമ്മ എൽടി മാർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി പരാതിയെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. ആക്രമണത്തിന് ഇരയായ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരെയും കൗണ്‍സിലിങിന് വിധേയമാക്കി.
man forces oral sex on friends over unpaid
