പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.... ?

പനങ്കള്ളും പന വെട്ടി കളിപ്പാട്ടങ്ങളും; അൽപ്പം പനങ്കള്ള് രുചിച്ചാലോ.... ?
Jul 11, 2025 03:08 PM | By VIPIN P V

( www.truevisionnews.com ) കേരളത്തിലെ ഉൽസവങ്ങൾ അത് മറക്കാനാവാത്ത ഒന്നാണ്. ഇഷ്ടങ്ങൾ ഒരു പാട് ഉണ്ടെങ്കിലും അവിടെ എന്നെ ഏറെ ഇഷ്ടപ്പെടുത്തിയ ഒന്ന് ശ്രീപദ്മനാഭ ക്ഷേത്രത്തിലെ ഉൽസവം ആണ്. അവിടെ വഴിവാണിഭ കച്ചവടത്തിന് എത്തുന്ന കച്ചവടക്കാരിൽ പലരും തമിഴ് നാട്ടുകാരാണ്. അവരുടെ ആളുകളോടുള്ള സമീപനും കച്ചവടം ചെയ്യുന്ന രീതിയും തികച്ചും വേറിട്ടതാണ്.

വഴിവാണിഭ കച്ചവടങ്ങളിൽ ഏറ്റവും പ്രിയം പൈങ്കുനി ഉത്സവ കാലത്തെ പനയോല വെട്ടിയ കളിപ്പാട്ടങ്ങളും പിന്നെ പനങ്കള്ളും ആണ് . തമിഴ്നാട് പന ഉൽപ്പന്ന വികസന ബോർഡിൻ്റെ കണക്ക് പ്രകാരം ആകെയുള്ള 8.59 കോടി പനകളിൽ 5.10 കോടി തമിഴ് നാട്ടിലായിരുന്നു. ഇവയുടെ വിറ്റു വരവിൽ നിന്ന് ലഭിച്ച ലാഭം വാർഷികാനുപാതത്തിൽ വളരെ കൂടുതലായിരുന്നു .


രണ്ടും ചെറിയ വിലയ്ക്കാണ് നൽകുന്നത്. ഉൽസവം കണ്ട് ക്ഷീണിച്ചെത്തുന്നവർക്കും , വഴിയാത്രക്കാർക്കും നൽകുന്ന ശീതള പാനീയമാണ് പനങ്കള്ള്. കിഴക്കേ നടയിൽ അതായത് കിഴക്കേകോട്ടക്ക് ഉൾവശം പാണ്ഡവരൂപങ്ങൾ നിൽക്കുന്നുണ്ട്. അവിടെ നിന്നും അൽപ്പം മാറി പദ്മ തീർത്ഥ കുളത്തിലെ തണുപ്പുമായി വരുന്ന ഇളങ്കാറ്റിൽ നടന്നു നീങ്ങാൻ ഏറെ രസമാണ്. പനയോല വെട്ടിയിൽ വരുന്ന തടിയിൽ തീർത്തതാണ് കളിപ്പാട്ടങ്ങൾ.

ചെറിയ കുതിര , ആന തുടങ്ങി പാണ്ഡവരൂപങ്ങൾ വരെ കളിപ്പാട്ടങ്ങളായി പൈങ്കുനി ഉൽസവകാലത്ത് വിപണിയിൽ എത്താറുണ്ട്. ചെത്തിമിനുക്കിയ പന വെട്ടിയിൽ ചായം പൂശി എത്തുന്ന കളിപ്പാട്ടങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന കുട്ടികളുടെ തിരക്കാണ് ഏറെ പ്രിയങ്കരം. തമിഴ്നാട്ടിലെ ആശാരിമാർ വളരെ ഏറെ പ്രയാസപ്പെട്ട് ദിനരാത്രങ്ങൾ ചെലവഴിച്ചാണ് ഈ പനയോല വെട്ടിയ കളിപ്പാട്ടങ്ങൾ തീർക്കുന്നത്. കന്യാകുമാരിയിലെ ഉദയാസ്തമയങ്ങൾ പോലെ ബഹുകേമമാണ് പത്മനാഭ ക്ഷേത്രത്തിലെ പൈങ്കുനി ഉൽസവ നാളുകൾ.

അന്ന് എന്നെ ഏറെ ആകർഷിച്ചത് ഹനുമാൻ സ്വാമിയുടെ വെണ്ണയിൽ തീർത്ത രൂപം ക്ഷേത്രത്തിന് സമീപം ഉത്സവ നാളിൽ എത്തിച്ചതാണ്. ശുചീന്ദ്രം ക്ഷേത്രത്തിന് സമീപം ഇത്തരത്തിൽ ഒന്നുള്ളത് എൻ്റെ ഓർമ്മയിൽപ്പെട്ടു. കേരളത്തിലെ പാലക്കാടും , തമിഴ്നാട്ടിലുമാണ് പനയോല ഉള്ളത് അവിടെ ഉൽസവ സീസണുകളിൽ പന വെട്ടിയ കളിപ്പാട്ടങ്ങൾ ധാരാളമായി വഴിവാണിഭക്കാർ എത്തിക്കാറുണ്ട്. മറ്റൊരു ശ്രദ്ദേയമായ കാര്യം കരുപ്പട്ടി നീര് ഉൽപ്പാദനത്തിനും പന വെട്ടി ധാരാളമായി ഉപയോഗിക്കുന്നുവെന്നതാണ്.

ചുരുക്കത്തിൽ പനങ്കുല കൊണ്ട് നിവേദിച്ച പാൽപ്പായസം പൈങ്കുനി ഉൽസവകാലത്ത് പണ്ട് നൽകി വന്നിരുന്നതായി പഴമക്കാർ പറയുന്നു. എല്ലാം കൊണ്ടും പന വെട്ടി കളിപ്പാട്ടങ്ങളും  പനങ്കള്ളും ഇന്നും തിരുവനന്തപുരം കാർക്ക് ഏറെ പ്രിയങ്കരമായ ഒന്നാണ് എന്നതാണ്.

ഹരികൃഷ്ണൻ.ആർ

Banana leaves and cut banana toys how about tasting some banana leaves

Next TV

Related Stories
ഓർമ്മകൾ വാഴുന്ന കോവിലായി കൊല്ലം

May 23, 2025 08:12 PM

ഓർമ്മകൾ വാഴുന്ന കോവിലായി കൊല്ലം

കൊല്ലം പഴമയുടെ ഓർമകൾ...

Read More >>
Top Stories










GCC News






//Truevisionall