(truevisionnews.com)ആരോഗ്യ സംരക്ഷണത്തിന് അത്യുത്തമമായ ഒരു വിഭവമാണ് സലാഡ്. രോഗങ്ങളുടെ സാധ്യത കുറയ്ക്കുക ദഹനം മെച്ചപ്പെടുത്തുക , രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക, ഭാരം നിയന്ത്രിക്കാൻ സഹായിക്കുക തുടങ്ങിയ ഒട്ടേറെ ഗുണങ്ങളാണ് സലാഡിൻറെ പ്രത്യേകതകൾ. പ്രോട്ടീനുകളുടെ കലവറ തന്നെയാണ് സലാഡിനുള്ളത്. പഴങ്ങളും പച്ചക്കറികളും കൊണ്ട് സമൃദ്ധമായ സലാഡ് എളുപ്പത്തിൽ തയ്യാറാക്കി നോക്കിയാലോ?
ചേരുവകൾ
.gif)

ആപ്പിൾ-2 എണ്ണം
പൈനാപ്പിൾ - 1 എണ്ണം
മുന്തിരി -ഒരു പിടി
ക്യാരറ്റ് -1 എണ്ണം
തക്കാളി -1 എണ്ണം
സവാള -1 എണ്ണം
അനാർ -2 എണ്ണം
ചെറുപഴം -2 എണ്ണം
പേരക്ക-വലുത് 1എണ്ണം
അവകാഡോ-1 എണ്ണം
നാരങ്ങനീര് - 2 എണ്ണം
ക്യാബേജ് -ചെറിയ കഷ്ണം
ഉപ്പ് - ആവിശ്യത്തിന്
കുരുമുളക് പൊടി -ആവിശ്യത്തിന്
പുളിയില്ലാത്ത തൈര് -ഓപ്ഷണൽ
തയ്യാറാക്കുന്ന വിധം
എല്ലാ പച്ചക്കറികളും പഴങ്ങളും കഴുകി വൃത്തിയാക്കിയ ശേഷം മുറിച്ച് ഒരു ബൗളിലേക്ക് ഇട്ട് കൊടുക്കുക. അതിലേക് ഉപ്പ്, കുരുമുളക് പൊടി, ആവിശ്യമെങ്കിൽ തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക . ശേഷം നാരങ്ങനീര് പിഴിഞ്ഞൊഴിച്ച് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ചെടുക്കാം. നിമിഷങ്ങൾക്കകം ഉഗ്രൻ സലാഡ് റെഡി .
സാലഡ് കഴിക്കുന്നതിന്റെ പ്രധാന ഗുണങ്ങൾ
പോഷകങ്ങളുടെ കലവറ: പച്ചക്കറികൾ, പഴങ്ങൾ, ഇലക്കറികൾ എന്നിവയെല്ലാം സാലഡിൽ ഉൾപ്പെടുത്തുന്നതിനാൽ വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ, നാരുകൾ (ഫൈബർ) എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് സാലഡ്. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യാവശ്യമാണ്.
ശരീരഭാരം നിയന്ത്രിക്കുന്നു: സാലഡിൽ സാധാരണയായി കലോറി കുറവും ഫൈബർ കൂടുതലും ആയിരിക്കും. ഫൈബർ അടങ്ങിയ ഭക്ഷണം വയറു നിറഞ്ഞതായി തോന്നിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യും. ഇത് ശരീരഭാരം കുറയ്ക്കാനും നിലനിർത്താനും സഹായിക്കും.
ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്നു: സാലഡിലെ ഫൈബർ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ഇത് മലബന്ധം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാനും കുടലിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനും സഹായിക്കും.
രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കുന്നു: സാലഡിലെ ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയാൻ സഹായിക്കും. ഇത് പ്രമേഹരോഗികൾക്കും പ്രമേഹം വരാൻ സാധ്യതയുള്ളവർക്കും വളരെ പ്രയോജനകരമാണ്.
ഹൃദയാരോഗ്യം: സാലഡിൽ അടങ്ങിയിരിക്കുന്ന പഴങ്ങളും പച്ചക്കറികളും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും. ഇത് ഹൃദയാഘാതം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയ്ക്കുന്നു.
രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു: വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ സാലഡ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കും.
കണ്ണുകളുടെ ആരോഗ്യം: പല പച്ചക്കറികളിലും പഴങ്ങളിലും കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ എ, മറ്റ് ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
salad recipie cookery
