'പൊന്നിൻ തിളക്കമുള്ള സൗഹൃദം', പണയം വെച്ച മാല നഷ്ട്ടപ്പെടുമെന്നോർത്ത് ഉള്ളുരുകുന്ന കാളിയമ്മ... പെൻഷൻ പണം കൊണ്ട് തിരിച്ചെടുത്ത് നൽകി സരസ്വതിയമ്മ

'പൊന്നിൻ തിളക്കമുള്ള സൗഹൃദം', പണയം വെച്ച മാല നഷ്ട്ടപ്പെടുമെന്നോർത്ത് ഉള്ളുരുകുന്ന കാളിയമ്മ... പെൻഷൻ പണം കൊണ്ട് തിരിച്ചെടുത്ത് നൽകി സരസ്വതിയമ്മ
Jul 11, 2025 02:45 PM | By VIPIN P V

പാലക്കാട്: ( www.truevisionnews.com ) ഇത് പൊന്നിനേക്കാൾ വിലയുള്ള സൗഹൃദം. വെള്ളിനേഴി സ്വദേശി കാളിയമ്മയുടെ പണയം വെച്ച് നഷ്ടപ്പെടാനിരുന്ന സ്വർണമാല, പെൻഷൻ പണം നൽകി തിരിച്ചെടുത്ത് നൽകിയത് സഹവാസിയായ സരസ്വതിയമ്മയാണ്. പാലക്കാട് ചുണ്ണാമ്പുതറയിലെ ശാന്തിനികേതനം വൃദ്ധസദനത്തിലെ പൊന്നിൻ തിളക്കമുള്ള സൗഹൃദത്തിന്‍റെ കഥ ഹൃദയസ്പർശിയാണ്.

ചായക്കടയിൽ ജോലിയുള്ളപ്പോൾ കിട്ടുന്നതിൽ നിന്നും മിച്ചം വെച്ചാണ് കാളിയമ്മ സ്വ൪ണമാല വാങ്ങിയത്. അത്രയും മോഹിച്ച് വാങ്ങിയതായിരുന്നു. മരുന്ന് വാങ്ങാൻ പണമില്ലാതെ വന്നപ്പോൾ മോഹിച്ച് വാങ്ങിയ മാല പണയം വച്ചു. ആരും നോക്കാനില്ലാതായതോടെ രോഗാവസ്ഥയിൽ തന്നെ ശാന്തിസദനത്തിലെത്തി.

ഒരാഴ്ചമുമ്പ് കാളിയമ്മക്ക് ബാങ്കിൽ നിന്നൊരു കത്ത് വന്നു. പലിശ സഹിതം പണം അടച്ച് പണയം വെച്ച മാല എടുക്കാനുള്ള അവധി തീരുന്നു. ഇല്ലെങ്കിൽ അത് നഷ്ടമാകും. കാളിയമ്മയുടെ കയ്യിലാണെങ്കിൽ നയാ പൈസയില്ല. പ്രശ്നം ഒപ്പം താമസിക്കുന്ന സരസ്വതിയമ്മയോട് പങ്കുവെച്ചു. കൂട്ടുകാരിയുടെ ഉള്ളുരുക്കം കണ്ടപ്പോൾ സരസ്വതിയമ്മയ്ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല.

കയ്യിലെ പെൻഷൻ പണം ഒരു മടിയുമില്ലാതെ എടുത്തു കൊടുത്തു. മാല കിട്ടിയപ്പോൾ കാളിയമ്മ ഹാപ്പി, സരസ്വതിയമ്മയും. കൂട്ടുകാരിയുടെ കഴുത്തിലേക്ക് മാലയിട്ട് കൊടുത്ത് സരസ്വതിയമ്മ ചിരിച്ചു. കാളിയും ചിരിച്ചു. സ്വർണത്തേക്കാൾ തിളക്കമുള്ള ചിരി.

saraswathi amma redeems kaliyammas pawn gold with pension amount

Next TV

Related Stories
തൊട്ടിൽപ്പാലം ബസ്സിൽ കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം; അനിശ്ചിതകാല ബസ് സമരം തലശ്ശേരി മേഖലയിലെ റൂട്ടുകളിലേക്കും വ്യാപിപ്പിച്ച് തൊഴിലാളികൾ

Jul 31, 2025 11:36 PM

തൊട്ടിൽപ്പാലം ബസ്സിൽ കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവം; അനിശ്ചിതകാല ബസ് സമരം തലശ്ശേരി മേഖലയിലെ റൂട്ടുകളിലേക്കും വ്യാപിപ്പിച്ച് തൊഴിലാളികൾ

തൊട്ടിൽപ്പാലം ബസ്സിൽ കണ്ടക്ടർക്ക് മർദ്ദനമേറ്റ സംഭവത്തിൽ അനിശ്ചിതകാല ബസ് സമരം തലശ്ശേരി മേഖലയിലെ റൂട്ടുകളിലേക്കും വ്യാപിപ്പിച്ച്...

Read More >>
സർക്കാരെന്നാ സുമ്മാവാ; ഇത്തവണ ഓണാഘോഷം പൊടി പൊടിക്കും, ഘോഷയാത്രയടക്കം എല്ലാം പ്രത്യേക തീമിലെന്ന് ടൂറിസം മന്ത്രി

Jul 31, 2025 11:06 PM

സർക്കാരെന്നാ സുമ്മാവാ; ഇത്തവണ ഓണാഘോഷം പൊടി പൊടിക്കും, ഘോഷയാത്രയടക്കം എല്ലാം പ്രത്യേക തീമിലെന്ന് ടൂറിസം മന്ത്രി

ഈ വർഷത്തെ ഓണാഘോഷം വ്യത്യസ്തമായ പരിപാടികളാടെ സംഘടിപ്പിക്കുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ്...

Read More >>
 കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെ മോഷണം; ജീവനക്കാരന് സസ്പെൻഷൻ

Jul 31, 2025 10:27 PM

കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെ മോഷണം; ജീവനക്കാരന് സസ്പെൻഷൻ

തളിപ്പറമ്പ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രഭണ്ഡാരത്തിലെ പണം എണ്ണുന്നതിനിടെയുള്ള മോഷണത്തിൽ ജീവനക്കാരന്...

Read More >>
'മലയാളികള്‍ എവിടെ പ്രശ്‌നത്തില്‍പ്പെട്ടാലും സഹായിക്കാന്‍ ഞങ്ങള്‍ ഇറങ്ങും'; 'കന്യാസ്ത്രീകളെ മോചിപ്പിക്കാൻ അമിത് ഷാ സഹായിക്കും - രാജീവ് ചന്ദ്രശേഖർ

Jul 31, 2025 10:17 PM

'മലയാളികള്‍ എവിടെ പ്രശ്‌നത്തില്‍പ്പെട്ടാലും സഹായിക്കാന്‍ ഞങ്ങള്‍ ഇറങ്ങും'; 'കന്യാസ്ത്രീകളെ മോചിപ്പിക്കാൻ അമിത് ഷാ സഹായിക്കും - രാജീവ് ചന്ദ്രശേഖർ

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ നിരപരാധികളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ്...

Read More >>
നേരിന്റെ നിറഞ്ഞ മനസ്; കളഞ്ഞുകിട്ടിയ പണവും മറ്റ് രേഖകളും അടങ്ങുന്ന പേഴ്സ് യുവാവിന് തിരികെ നൽകി കടയുടമ

Jul 31, 2025 10:11 PM

നേരിന്റെ നിറഞ്ഞ മനസ്; കളഞ്ഞുകിട്ടിയ പണവും മറ്റ് രേഖകളും അടങ്ങുന്ന പേഴ്സ് യുവാവിന് തിരികെ നൽകി കടയുടമ

മാടക്കട ഉടമയുടെ സത്യസന്ധതയിൽ പണവും മറ്റ് രേഖകളും അടങ്ങുന്ന പേഴ്സ് യുവാവിന് തിരികെ...

Read More >>
നൊമ്പരക്കടലായി നാട്; ആദിഷ് കൃഷ്ണയ്ക്ക് വിട നൽകി ഉറ്റവരും സുഹൃത്തുക്കളും, മൃതദേഹം സംസ്കരിച്ചു

Jul 31, 2025 09:41 PM

നൊമ്പരക്കടലായി നാട്; ആദിഷ് കൃഷ്ണയ്ക്ക് വിട നൽകി ഉറ്റവരും സുഹൃത്തുക്കളും, മൃതദേഹം സംസ്കരിച്ചു

വടകര ചാനിയം കടവ് പുഴയിൽ കണ്ടെത്തിയ ആദിഷ് കൃഷ്ണയുടെ മൃതദേഹം...

Read More >>
Top Stories

News from Regional Network

//Truevisionall