മുറിയിലെ രക്തക്കറ തുടച്ചുമാറ്റി, ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; അടിപി‌ടിക്കി‌ടെ ശൂലം തലയിൽ തറച്ച് പതിനൊന്ന് മാസം പ്രായമുള്ള കു‌ട്ടിക്ക് ദാരുണാന്ത്യം

മുറിയിലെ രക്തക്കറ തുടച്ചുമാറ്റി, ഭാര്യയും ഭർത്താവും തമ്മിൽ വഴക്ക്; അടിപി‌ടിക്കി‌ടെ ശൂലം തലയിൽ തറച്ച് പതിനൊന്ന് മാസം പ്രായമുള്ള കു‌ട്ടിക്ക് ദാരുണാന്ത്യം
Jul 11, 2025 03:53 PM | By VIPIN P V

( www.truevisionnews.com ) ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കിനി‌ടെ, ശൂലം തലയിൽ തറച്ച് 11 മാസം മാത്രം പ്രായമുള്ള കു‌ട്ടിക്ക് ദാരുണാന്ത്യം. അവധൂത് മെങ്‌വാഡെ എന്ന കുട്ടിയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലാണ് സംഭവം. സച്ചിൻ മെങ്‌വാഡെയും ഭാര്യ പല്ലവിയും തമ്മിലുള്ള കൈയ്യാങ്കളിക്കിടെയാണ് ദാരുണ സംഭവമുണ്ടായത്.

തർക്കം അ‌ടിയിൽ കലാശിച്ചതോടെ, സച്ചിന്റെ സഹോദരൻ നിതിനും ഭാര്യ ഭാഗ്യശ്രീയും എത്തി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയായിരുന്നു. നിതിന്റെയും ഭാര്യ ഭാഗ്യശ്രീയുടെയും ഇടപെടലാണ് പല്ലവിയെ പ്രകോപിപ്പിച്ചത്. പല്ലവി പെ‌ട്ടെന്നുണ്ടായ ദേഷ്യത്തിൽ, അവിടെയുണ്ടായിരുന്ന ത്രിശൂലം എടുത്ത് നിതിനുനേരെ എറിയുകയായിരുന്നു.

എന്നാൽ നിതിൻ ഒഴിഞ്ഞുമാറിയതോ‌‌ടെ ഭാഗ്യശ്രീയുടെ കൈയിലിരുന്ന പല്ലവിയു‌ടെ കുഞ്ഞിന്റെ തലയിലാണ് ശൂലം വന്ന് പതിച്ചത്. തലയിൽ ആഴത്തിൽ മുറിവേറ്റ കുഞ്ഞ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. കുഞ്ഞിന്റെ മരണത്തിൽ, സച്ചിൻ മെങ്‌വാഡെ, ഭാര്യ പല്ലവി, സച്ചിന്റെ സഹോദരൻ നിതിൻ, ഭാര്യ ഭാഗ്യശ്രീ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്നാണ് പൊലീസ് പറയുന്നത്.

കുഞ്ഞിന്റെ മരണവാർത്ത അറിഞ്ഞ പൊലീസ് ഉദ്യോ​ഗസ്ഥർ സംഭവം നടന്ന വീട്ടിലെത്തുമ്പോൾ മുറിയിലെ രക്തക്കറ തുടച്ചുമാറ്റിയ നിലയിലായിരുന്നു. മാത്രമല്ല ശൂലം കഴുകി വൃത്തിയാക്കുകയായിരുന്നു അവർ. ഇത് തെളിവ് നശിപ്പിക്കാൻ വേണ്ടിയാണെന്നാണ് പൊലീസ് കരുതുന്നത്.

eleven month old child died tragically after being stabbed in the head by a spear during a fight between husband and wife

Next TV

Related Stories
ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, ഇതിനിടെ ഭർത്താവിനും പൊള്ളലേറ്റു; കാരണം കുടുംബപ്രശ്നമെന്ന് നിഗമനം

Jul 31, 2025 10:06 PM

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, ഇതിനിടെ ഭർത്താവിനും പൊള്ളലേറ്റു; കാരണം കുടുംബപ്രശ്നമെന്ന് നിഗമനം

കൊല്ലം അച്ചന്‍കോവില്‍ ചെമ്പനരുവിയില്‍ ദമ്പതികളെ വീട്ടില്‍ തീപ്പൊള്ളലേറ്റ നിലയില്‍...

Read More >>
സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ചു; പ്രതികളെ അതിസാഹസികമായി പിടികൂടി

Jul 31, 2025 09:54 PM

സൈഡ് കൊടുത്തില്ല; കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ചു; പ്രതികളെ അതിസാഹസികമായി പിടികൂടി

കായംകുളത്ത് കെഎസ്ആർടിസി ബസിന് നേരെ ഹെൽമെറ്റ് എറിഞ്ഞ് ഗ്ലാസ് പൊട്ടിച്ച കേസിൽ ഗുണ്ടകൾ...

Read More >>
രക്ഷകനായെത്തിയ ആൾ തന്നെ ജീവനെടുത്തുവോ? യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; മരണകാരണം ലൈംഗികാതിക്രമത്തിനിടെ ഉണ്ടായ പരിക്ക്

Jul 31, 2025 09:38 PM

രക്ഷകനായെത്തിയ ആൾ തന്നെ ജീവനെടുത്തുവോ? യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവം; മരണകാരണം ലൈംഗികാതിക്രമത്തിനിടെ ഉണ്ടായ പരിക്ക്

പാലക്കാട് യുവതിയെ മരിച്ചനിലയിൽ ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ ലൈംഗികാതിക്രമത്തിനിടെയുണ്ടായ പരിക്കാണ് മരണ കാരണമെന്ന്...

Read More >>
അരുംകൊല, ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നു കുഴിച്ചുമൂടി വാഴനട്ടു; യുവാവ് പിടിയില്‍

Jul 31, 2025 07:35 PM

അരുംകൊല, ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നു കുഴിച്ചുമൂടി വാഴനട്ടു; യുവാവ് പിടിയില്‍

ഭുവനേശ്വറില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ യുവാവ്...

Read More >>
ധർമസ്ഥലയിൽ കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ, പല ഭാ​ഗങ്ങളും പൊട്ടിയ നിലയിൽ

Jul 31, 2025 07:14 PM

ധർമസ്ഥലയിൽ കണ്ടെടുത്തത് 15 അസ്ഥി ഭാഗങ്ങൾ, പല ഭാ​ഗങ്ങളും പൊട്ടിയ നിലയിൽ

കർണാടകയിലെ ധർമസ്ഥലയിൽ നിന്നും കണ്ടെടുത്തത് 15 അസ്ഥി...

Read More >>
Top Stories

News from Regional Network

//Truevisionall