മുക്കം(കോഴിക്കോട്): ( www.truevisionnews.com) അലൂമിനിയം പാത്രത്തിൽ തല കുടുങ്ങിയ കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാ സേന. മലപ്പുറം വാഴക്കാട് സ്വദേശികളായ ദമ്പതികളുടെ രണ്ടര വയസ്സുള്ള മകനാണ് കളിക്കുന്നതിനിടെ തലയിൽ അലുമിനിയം പാത്രം കുടുങ്ങിയത്. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം.
ഇതിന് തൊട്ടുമുമ്പ് വരെ കുട്ടിയുടെ അച്ചച്ചൻ കുട്ടിയോടൊപ്പം ഉണ്ടായിരുന്നു. അച്ചച്ചൻ കുട്ടിക്ക് കളിപ്പാട്ടം എടുക്കുന്നതിനായി അകത്തേക്ക് പോയി തിരിച്ചു വരുന്നതിനിടയിൽ കുട്ടി അവിടെ ഉണ്ടായിരുന്ന അലൂമിനിയം പാത്രം തലയിൽ ഇടുകയായിരുന്നു. വീട്ടുകാർ പാത്രത്തിൽ നിന്ന് തല പുറത്ത് എടുക്കുന്നതിനു പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല.
.gif)

തുടർന്ന് മുക്കം അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. മുക്കം സ്റ്റേഷൻ ഓഫിസർ എം.അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള സംഘം സൂക്ഷ്മതയോടെ ഇരുപത് മിനിറ്റോളം സമയമെടുത്താണ് കുട്ടിയുടെ തല പാത്രത്തിൽ നിന്നും വേർപെടുത്തിയത്.
Firefighters rescue 2.5-year-old boy who got his head stuck in an aluminum pot while playing in Kozhikode
