കുളിക്കാൻ അനുയോജ്യമായ സമയം ഏത്, രാത്രിയോ പകലോ....? ച‌ർച്ചയ്ക്ക് പരിഹാരമായി

കുളിക്കാൻ അനുയോജ്യമായ സമയം ഏത്, രാത്രിയോ പകലോ....? ച‌ർച്ചയ്ക്ക് പരിഹാരമായി
Jun 3, 2025 11:11 PM | By VIPIN P V

( www.truevisionnews.com ) കുളിക്കാൻ അനുയോജ്യമായ സമയമേതെന്ന ച‌ർച്ചയ്ക്ക് പരിഹാരമായി. ഉത്തരം ഇനി ബെഡ്ഷീറ്റ് നൽകും. കുളിക്കേണ്ട സമയം ബെഡ്ഷീറ്റിലെ വൃത്തിയെ ആശ്രയിച്ചിരിക്കുമെന്ന് ​ഗവേഷകർ. എന്നിരുന്നാലും രാവിലെ കുളിക്കുന്നതാണ് നല്ലതെന്ന് പറയുന്നു. കുളി നല്ല ശുചിത്വത്തിന്റെ ലക്ഷണമാണെന്ന് നമുക്കറിയാം.

ച‌‌ർമ്മത്തിലെ എണ്ണയും അഴുക്കും നീക്കം ചെയ്യാൻ കുളി സഹായിക്കുന്നു. ​ഇതിലൂടെ അണുബാധയും തിണർപ്പും തടയാൻ സഹായിക്കുന്നു. വിയർപ്പ് നീക്കുന്നതോടെ ശരീരത്തിലെ ദുർ​ഗന്ധമകറ്റാനും കുളി നല്ലതാണ്. രാത്രി കുളിച്ചാൽ ശരീരത്തിലെ അണുക്കൾ ഇല്ലാതാകുമെങ്കിലും, നമ്മൾ കിടക്കുന്ന ബെഡ്ഷീറ്റിലെ അണുക്കൾ പിന്നെയും ശരീരത്തിൽ പറ്റിപിടിക്കും. ചൂടുണ്ടെങ്കിലും ഇല്ലെങ്കിലും രാത്രി കിടന്ന് ഉറങ്ങുമ്പോൾ നമ്മുടെ ശരീരം വിയർക്കുന്നുണ്ടാകും.

അപ്പോൾ അണുക്കൾ നമ്മുടെ വിയർപ്പിൽ അണുക്കളെ ഭക്ഷിക്കും. ഇതിലൂടെ രാവിലെ ബെഡ്ഷീറ്റിൽ ഒരുപാട് ബാക്ടിരിയകൾ കിടക്കയിൽ തങ്ങിനിൽക്കും. ബെഡ്ഷീറ്റുകൾ കൃത്യമായി മാറ്റിയില്ലെങ്കിൽ ദുർഗന്ധം ഉളവാക്കുന്ന ബാക്ടീരിയ നിങ്ങളുടെ ശരീരത്തിലേക്കും കയറാനും സാധ്യതയുണ്ട്.

രാത്രിയിൽ കുളിക്കുന്നത് മൃതകോശങ്ങൾ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നില്ല. ബെഡ് ഷീറ്റ് വൃത്തിയായി കഴുകിയില്ലെങ്കിൽ ഈ മൃതകോശങ്ങൾ മൂലം ആസ്ത്മ പോലെയുള്ള അസുഖങ്ങൾ ഉണ്ടായേക്കാം. നേരെ മറിച്ച്, രാവിലെ കുളിക്കുമ്പോൾ മൃതകോശങ്ങൾ നീക്കം ചെയ്യപ്പെടുകയും ബെഡ്ഷീറ്റിൽ നിന്ന് ശരീരത്തിലെത്തിയ ബാക്റ്റീരിയയെ കളയുകയും ചെയ്യുന്നു. ഇതിനാലാണ് രാത്രിയുള്ള കുളിയെക്കാൾ രാവിലെ കുളിക്കുന്നതാണ് അനുയോജ്യം എന്ന് ഗവേഷകർ പറയുന്നത്.

കുളിയിൽ രാവിലെ രാത്രി എന്ന വ്യത്യാസമില്ലാതെ ബെഡ്ഷീറ്റ് വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ബാക്റ്റീരിയകൾ ശരീരത്തിൽ അടിയാതിരിക്കാൻ കുറഞ്ഞത് ആഴ്ചയിൽ ഒരിക്കൽ ബെഡ്ഷീറ്റുകൾ വൃത്തിയാക്കുക.

which best time take bath health

Next TV

Related Stories
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
 സുന്ദരിയായാലോ....? കൊറിയന്‍ സുന്ദരിമാരുടെ മുടിയുടെ രഹസ്യം ഇതാണ്; വീട്ടിലുണ്ടാക്കാം കൊറിയന്‍ ഹെയര്‍ സിറം!

Jul 19, 2025 09:51 PM

സുന്ദരിയായാലോ....? കൊറിയന്‍ സുന്ദരിമാരുടെ മുടിയുടെ രഹസ്യം ഇതാണ്; വീട്ടിലുണ്ടാക്കാം കൊറിയന്‍ ഹെയര്‍ സിറം!

കൊറിയന്‍ സുന്ദരിമാരുടെ മുടിയുടെ രഹസ്യം, വീട്ടിലുണ്ടാക്കാം കൊറിയന്‍ ഹെയര്‍...

Read More >>
സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം ...

Jul 19, 2025 01:00 PM

സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം ...

സ്വയംഭോഗം തെറ്റോ...? ലൈംഗികതയിൽ ഇനി തെറ്റിദ്ധാരണകൾ വേണ്ട; അറിഞ്ഞിരിക്കാം ഇതെല്ലാം...

Read More >>
ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍ ഇതാ....!

Jul 19, 2025 08:13 AM

ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍ ഇതാ....!

ലൈംഗിക ബന്ധം ആനന്ദകരമാക്കി മാറ്റണോ ?... പെണ്ണും ആണും അറിയേണ്ട കാര്യങ്ങള്‍...

Read More >>
Top Stories










//Truevisionall