വീട്ടിൽ വെളിച്ചെണ്ണ ഇരിപ്പില്ലേ? ഉറങ്ങുന്നതിനു മുമ്പ് വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിക്കൂ ....

വീട്ടിൽ വെളിച്ചെണ്ണ ഇരിപ്പില്ലേ?  ഉറങ്ങുന്നതിനു മുമ്പ് വെളിച്ചെണ്ണ ഇങ്ങനെ ഉപയോഗിക്കൂ ....
Jun 27, 2025 05:21 PM | By Susmitha Surendran

(truevisionnews.com )വെളിച്ചെണ്ണയ്ക്ക് ചര്‍മ്മത്തിലും ആരോഗ്യത്തിലും ഒക്കെ ഒരുപാട് ഗുണങ്ങള്‍ ചെയ്യാന്‍ കഴിയും എന്ന് നമുക്കറിയാം. എന്നാല്‍ കിടക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തില്‍ നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കും.

ദഹനം മെച്ചപ്പെടുത്തും

ഉറങ്ങുന്നതിനു മുമ്പ് അല്‍പം വെളിച്ചെണ്ണ കുടിക്കുന്നത് നമ്മുടെ ശരീരത്തിലെ ദഹനം മെച്ചപ്പെടുത്തും എന്നാണ് വിദഗ്ധര്‍ പറയുന്നത്. രാത്രി ഉറങ്ങുന്നതിന് മുമ്പ് അല്‍പം വെളിച്ചെണ്ണ കുടിക്കുന്നത് പോഷകങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കും. എന്നാല്‍ വെളിച്ചെണ്ണയില്‍ ഉയര്‍ന്ന അളവില്‍ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ളതിനാല്‍ ചെറിയ അളവില്‍ മാത്രമേ വെളിച്ചെണ്ണ കുടിക്കാവൂ.

ചര്‍മ്മത്തിലെ ജലാംശം വര്‍ധിപ്പിക്കും

ഫാറ്റി ആസിഡുകളാല്‍ സംബന്ധമാണ് വെളിച്ചെണ്ണ. ഇത് വരണ്ട ചര്‍മ്മത്തെ മോയ്‌സ്ചറൈസ് ചെയ്യാന്‍ സഹായിക്കുന്നു. കിടക്കുന്നതിനു മുമ്പ് അല്‍പം വെളിച്ചെണ്ണ ചര്‍മ്മത്തില്‍ പുരട്ടി കിടക്കുന്നത് ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം സംരക്ഷിക്കാനും ചര്‍മം ലോലമാകാനും സഹായിക്കും.

ശരീരത്തിലെ ഊര്‍ജ്ജം നിലനിര്‍ത്തുന്നു

രാത്രി കിടക്കുന്നതിനു മുമ്പ് കുറച്ച് വെളിച്ചെണ്ണ കുടിക്കുന്നത് ശരീരത്തിലെ ഊര്‍ജ്ജം നിലനിര്‍ത്താനും സഹായിക്കും. നേരത്തെ പറഞ്ഞ പോലെ ഇതില്‍ ഉയര്‍ന്ന അളവില്‍ കലോറി ഉള്ളതിനാല്‍ മിതമായി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.


Benefits using coconut oil

Next TV

Related Stories
ചെവിയിൽ ഇയർ ബഡ്‌സ് ഉപയോഗിച്ച് കുത്തികളിക്കേണ്ട; ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കൂ ....

Jun 27, 2025 12:26 PM

ചെവിയിൽ ഇയർ ബഡ്‌സ് ഉപയോഗിച്ച് കുത്തികളിക്കേണ്ട; ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കൂ ....

കോട്ടൺ ബഡ്‌സ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടത്...

Read More >>
Top Stories










Entertainment News