തുളസി ഒരു സംഭവം തന്നെ .....! ദിവസവും തുളസി വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയാം...

 തുളസി ഒരു സംഭവം തന്നെ .....!  ദിവസവും തുളസി വെള്ളം കുടിച്ചാലുള്ള ഗുണങ്ങൾ അറിയാം...
Jun 26, 2025 07:23 AM | By Susmitha Surendran

(truevisionnews.com) നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ് തുളസി. എന്നാൽ ദിവസവും തുളസി വെള്ളം കുടിച്ചാലുള്ള ആരോഗ്യ ഗുണങ്ങൾ അറിയാം.

രോഗപ്രതിരോധശേഷി കൂട്ടും

രോഗപ്രതിരോധശേഷി കുറവുള്ളവർക്ക് തുളസി വെള്ളം ഗുണം ചെയ്യും. ആന്റിഓക്‌സിഡന്റുകളാലും ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളാലും സമ്പുഷ്ടമാണ് തുളസി. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് ഏറെ ഗുണം ചെയ്യും. പതിവായി തുളസി വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ജലദോഷത്തിനും പനിക്കുമുള്ള സാധ്യത കുറയ്ക്കും.

സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുന്നു

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ സമ്മർദവും ഉത്കണ്ഠയും പലരെയും ബാധിക്കുന്ന സാധാരണ പ്രശ്‌നങ്ങളാണ്. അവയെ നേരിടാൻ തുളസി വെള്ളത്തിന് കഴിയും. തുളസിക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്, കൂടാതെ കാൽസ്യം, സിങ്ക്, ഇരുമ്പ്, വിറ്റാമിനുകൾ എ, സി തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അഡാപ്റ്റോജനുകൾ സമ്മർദം കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.

ദഹന ആരോഗ്യം വർധിപ്പിക്കുന്നു

വയറുവേദന, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങൾ അകറ്റി ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുളസി വെള്ളം സഹായിക്കും. ഭക്ഷണത്തെ കാര്യക്ഷമമായി തകർക്കുന്ന ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ തുളസിക്ക് കഴിയും. മാത്രമല്ല, തുളസിയിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ദഹനപ്രക്രിയയിലെ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും.

 ദന്താരോഗ്യത്തിന് ഗുണകരം

പല്ലുകളുടെ ആരോഗ്യത്തിൽ അദ്ഭുതങ്ങൾ സൃഷ്ടിക്കാൻ തുളസി വെള്ളത്തിന് കഴിയും. തുളസിക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. വായിലെ ബാക്ടീരിയകളെ ചെറുക്കാനും പ്ലേഗ് അടിഞ്ഞുകൂടൽ, മോണരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. വായ്നാറ്റം അകറ്റാനും തുളസി വെള്ളം സഹായിക്കും.

ശ്വസന ആരോഗ്യം

ശ്വാസകോശാരോഗ്യത്തിന് തുളസി ഏറെ ഗുണം ചെയ്യുന്നുണ്ട്. ജലദോഷം, ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയെ നേരിടാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ തുളസിയിലുണ്ട്. തുളസി വെള്ളം കുടിക്കുന്നത് ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും മൂക്കടപ്പ് അകറ്റാനും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാനും സഹായിക്കും.


benefits of drinking Tulsi water

Next TV

Related Stories
കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

Jul 26, 2025 11:01 AM

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം....!

കർക്കടകത്തിൽ കുട്ടികൾക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ; മാതാപിതാക്കൾ ഈ കാര്യങ്ങൾ...

Read More >>
വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

Jul 24, 2025 04:24 PM

വയറുവീർക്കുന്നുണ്ടോ......? ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി മറക്കരുത് !

ആർത്തവദിനങ്ങളിലെ വയറുവീർക്കലിന് ഈ പാനീയം ആയാലോ.... ഇനി...

Read More >>
'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

Jul 23, 2025 11:40 AM

'ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്‌ ' മനുഷ്യരിൽ ഭീതി പടർത്തുന്നുവോ? സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്ത

സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം സ്വന്തം ജീവിതത്തിൽ സംഭവിക്കുമോ എന്ന ചിന്തയാണ് ഫിയർ ഓഫ് മിസ്സിംഗ് ഔട്ട്...

Read More >>
സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

Jul 20, 2025 07:55 AM

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം; അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങൾ

സ്തനാർബുദം തുടക്കത്തിലേ തിരിച്ചറിയാം, അവഗണിക്കാൻ പാടില്ലാത്ത...

Read More >>
Top Stories










//Truevisionall