വെഞ്ഞാറമൂട് കൂട്ടകൊലപാതകകേസ് പ്രതി അഫാന്‍ സുഖം പ്രാപിക്കുന്നു; വെന്‌റിലേറ്ററില്‍ നിന്നും മാറ്റി

വെഞ്ഞാറമൂട് കൂട്ടകൊലപാതകകേസ്  പ്രതി അഫാന്‍ സുഖം പ്രാപിക്കുന്നു; വെന്‌റിലേറ്ററില്‍ നിന്നും മാറ്റി
May 27, 2025 10:16 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  വെഞ്ഞാറമൂട് കൂട്ടകൊലപാതകകേസ് പ്രതി അഫാനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി. അഫാന്റെ ആരോഗ്യനിലയില്‍ വലിയ പുരോഗതി ഉണ്ടായതായും അഫാന്‍ സുഖം പ്രാപിച്ച് വരുന്നതായും ഡോക്ടര്‍മാര്‍ പറഞ്ഞു. ജയിലില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് അഫാന്‍.

മെയ് 25ന് രാവിലെ 11 മണിയോടെയാണ് അഫാന്‍ ജയിലിനുള്ളില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ജയിലിനുളളിലെ അതീവ സുരക്ഷയുളള മേഖലയായ യു ടി ബ്ലോക്കില്‍ ആത്മഹത്യാശ്രമം നടന്നത് ഗുരുതര സുരക്ഷാവീഴ്ച്ചയായാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ രണ്ട് യു ടി ബ്ലോക്കുകളാണ് ഉളളത്. യുടി എ, യു ടി ബി എന്നിവയാണ് അവ. അതില്‍ ജയിലിനുളളിലെ ജയില്‍ എന്നറിയപ്പെടുന്ന യുടി ബി ബ്ലോക്കിലാണ് അഫാനെ പാര്‍പ്പിച്ചിരുന്നത്. ഏഴ് സെല്ലുകളാണ് യുടി ബി ബ്ലോക്കിലുളളത്.

സിസിടിവി നിരീക്ഷണത്തിനു പുറമേ 24 മണിക്കൂറും വാര്‍ഡന്മാരുടെ നേരിട്ടുളള നിരീക്ഷണവുമുളള മേഖലയാണിത്. കൂട്ടക്കൊലയ്ക്കുശേഷം എലിവിഷം കഴിച്ചാണ് ഇരുപത്തിമൂന്നുകാരനായ അഫാന്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായത്. അന്ന് അടിയന്തരമായി ചികിത്സ നല്‍കിയാണ് ഇയാളെ രക്ഷിച്ചത്. എന്നാല്‍ താന്‍ ജീവനൊടുക്കുമെന്ന് ചോദ്യംചെയ്യലിനിടെ അഫാന്‍ പൊലീസിനോട് പറഞ്ഞു. ആത്മഹത്യാപ്രവണത കാണിക്കുന്നതിനാല്‍ സെല്ലില്‍ അഫാനെ നിരീക്ഷിക്കാന്‍ ഒരു തടവുകാരനെയും സ്ഥിരമായി ഏര്‍പ്പെടുത്തിയിരുന്നു. ഇവരുടെയെല്ലാം കണ്ണുവെട്ടിച്ചാണ് അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.





Venjaramoodu mass murder case accused Afan removed ventilator.

Next TV

Related Stories
അഫാന്റെ നില അതിഗുരുതരമെന്ന് ഡോക്ടർമാരുടെ വിലയിരുത്തൽ; ആത്മഹത്യശ്രമത്തിൽ ജീവനക്കാർക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

May 27, 2025 09:13 AM

അഫാന്റെ നില അതിഗുരുതരമെന്ന് ഡോക്ടർമാരുടെ വിലയിരുത്തൽ; ആത്മഹത്യശ്രമത്തിൽ ജീവനക്കാർക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് റിപ്പോർട്ട്

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് വീഴ്ചപറ്റിയിട്ടില്ലെന്ന് പൂജപ്പുര...

Read More >>
ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് അടിഞ്ഞു, കണ്ടെയ്നർ ഭീഷണി നിലനിൽക്കെ വർക്കലയിലെ ബലിതർപ്പണം ആശങ്കയുയർത്തുന്നു

May 27, 2025 08:55 AM

ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് അടിഞ്ഞു, കണ്ടെയ്നർ ഭീഷണി നിലനിൽക്കെ വർക്കലയിലെ ബലിതർപ്പണം ആശങ്കയുയർത്തുന്നു

അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം തീര പ്രദേശങ്ങളിലടക്കം അടിയുന്നതിടെ വർക്കല പാപനാശം തീരത്ത് ബലിതർപ്പണം...

Read More >>
തിരുവനന്തപുരത്ത് കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം; ആർക്കും പരിക്കില്ല

May 27, 2025 08:11 AM

തിരുവനന്തപുരത്ത് കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം; ആർക്കും പരിക്കില്ല

തിരുവനന്തപുരത്ത് കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി...

Read More >>
അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശം; അഞ്ച് ദിവസം മഴ കനക്കും

May 26, 2025 08:21 PM

അതിതീവ്ര മഴയിൽ സംസ്ഥാനത്ത് വ്യാപക നാശം; അഞ്ച് ദിവസം മഴ കനക്കും

സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം...

Read More >>
Top Stories