വളാഞ്ചേരി: (truevisionnews.com) സ്വകാര്യ ബസിൽ യാത്ര ചെയ്യുകയായിരുന്ന പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ യാത്രക്കാരൻ അതിക്രമത്തിനിരയാക്കി. പരാതി പറഞ്ഞ പെൺകുട്ടിയെ ബസ് ജീവനക്കാർ വഴിയിൽ ഇറക്കിവിട്ടു. അതിക്രമം നടത്തിയ ആളെ പൊലീസിൽ ഏൽപ്പിക്കാതെ സ്റ്റാൻഡിൽ ഇറക്കിവിടുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം മൂന്നോടെ കോട്ടക്കലില്‍ നിന്ന് വളാഞ്ചേരിയിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം.
സഹപാഠികളെല്ലാം ഇറങ്ങിയതോടെ ഒറ്റക്കായ പെണ്‍കുട്ടിയെ പിന്നില്‍നിന്ന് ഒരാള്‍ കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടി ഇക്കാര്യം പറഞ്ഞെങ്കിലും ചെവികൊടുക്കാതിരുന്ന ബസ് ജീവനക്കാര്‍ പെണ്‍കുട്ടിയെ വളാഞ്ചേരി സ്റ്റാന്‍ഡ് എത്തുന്നതിനു മുമ്പുള്ള റിലയന്‍സ് പെട്രോള്‍ പമ്പിന് മുന്നില്‍ ഇറക്കിവിടുകയായിരുന്നു.
.gif)
വിദ്യാർത്ഥിനിയെ കടന്നുപിടിച്ച ആളുമായി സ്റ്റാന്‍ഡിലേക്ക് പോയ ബസ് ജീവനക്കാര്‍ ഇയാളെ സ്റ്റാന്‍ഡിലിറങ്ങി രക്ഷപ്പെടാന്‍ സഹായിക്കുകയും ചെയ്തുവെന്നാണ് പരാതി. റോഡരികിൽ കരഞ്ഞുകൊണ്ടുനിന്ന പെണ്‍കുട്ടിയോട് കാര്യമന്വേഷിച്ച നാട്ടുകാർ തുടർന്ന് വളാഞ്ചേരിയില്‍നിന്ന് തിരിച്ചുവരുകയായിരുന്ന ബസ് തടഞ്ഞു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. കോട്ടക്കല്‍ ചങ്കുവെട്ടിയില്‍നിന്നാണ് വിദ്യാർത്ഥിനി സഹപാഠികള്‍ക്കൊപ്പം ബസില്‍ കയറിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
15 year old student traveling private bus assaulted passenger.
