ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് അടിഞ്ഞു, കണ്ടെയ്നർ ഭീഷണി നിലനിൽക്കെ വർക്കലയിലെ ബലിതർപ്പണം ആശങ്കയുയർത്തുന്നു

ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് അടിഞ്ഞു, കണ്ടെയ്നർ ഭീഷണി നിലനിൽക്കെ വർക്കലയിലെ ബലിതർപ്പണം ആശങ്കയുയർത്തുന്നു
May 27, 2025 08:55 AM | By Vishnu K

തിരുവനന്തപുരം: (truevisionnews.com) അറബിക്കടലിൽ മുങ്ങിയ ചരക്കുകപ്പലിൽ നിന്നുള്ള കൂടുതൽ കണ്ടെയ്നറുകൾ തിരുവനന്തപുരം ജില്ലയുടെ തീര പ്രദേശങ്ങളിലടക്കം അടിയുന്നതിടെ വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതിൽ ആശങ്ക. രാവിലെ മുതൽ പാപനാശത്ത് ബലിതർപ്പണത്തിന് ക്രമാതീതമായ തിരക്കാണുണ്ടാകുന്നത്. കണ്ടെയ്നർ ഭീഷണി നിലനിൽക്കെയാണ് വർക്കല പാപനാശം തീരത്ത് ബലിതർപ്പണം നടത്തുന്നതെന്നതാണ് ആശങ്കക്ക് കാരണം. ബലിതർപ്പണത്തിനായി കടൽത്തീരത്തെക്ക് ഇറങ്ങുന്ന ജനങ്ങളും ആശങ്കയിലാണ്. വർക്കല ടൂറിസം പൊലീസ് ഉച്ചഭാഷിണിയിലൂടെ ജാഗ്രതാ നിർദ്ദേശം നൽകുന്നുണ്ട്.

വർക്കല മാന്തറ ബീച്ചിൽ പാറയിടുക്കിൽ അടിഞ്ഞ കണ്ടെയ്നറിന്റെ അവശിഷ്ടങ്ങൾ മാത്രമാണ്. കണ്ടെയ്നർ എല്ലാം പൊട്ടിപ്പൊളിഞ്ഞ് സാധനങ്ങൾ നഷ്ടപ്പെട്ട നിലയിലാണ്. അപകടകരമായവസ്തുക്കളുണ്ടെന്നും കണ്ടെയ്നർ തൊടരുത്, അടുത്ത് പോകരുതെന്നടക്കം നേരത്തെ നിർദ്ദേശമുണ്ടായിരുന്നു.

ഇന്ന് രാവിലെയാണ് തിരുവനന്തപുരം ജില്ലയിലെ അതിർത്തി തീര പ്രദേശങ്ങളായ അഞ്ചുതെങ്ങ്, അയിരൂർ, വർക്കല, ഇടവ പ്രദേശങ്ങളിൽ കണ്ടെയിനറുകൾ അടിഞ്ഞത്. അഞ്ചുതെങ്ങ്, മാമ്പള്ളി, മുതലപ്പൊഴി, എന്നീ തീരങ്ങളിൽ കണ്ടെയ്നറിനുള്ളിലെ പാഴ്സലുകളും ഒഴുകി നടക്കുന്നതായാണ് കോസ്റ്റൽ പൊലീസ് അറിയിച്ചത്. ഉപ്പുകല്ലുകൾ പോലുള്ള വസ്തുക്കൾ തീരത്ത് വെള്ള നിറത്തിൽ അടിഞ്ഞുകൂടിയിട്ടുണ്ട്. പാപനാശം തീരത്ത് ഒഴുകി നടന്ന പൊളിഞ്ഞ കണ്ടെയ്നർ വർക്കല ടൂറിസം പോലീസും നാട്ടുകാരും ചേർന്ന് കയറു കെട്ടി കരയിലേക്ക് വലിച്ച് കയറ്റി.

ചരക്ക് കപ്പൽ മുങ്ങിയതിനെ തുടർന്ന് കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരങ്ങളിൽ അടിഞ്ഞ കണ്ടെയ്നറുകൾ ഇന്ന് രാവിലെ മുതൽ നീക്കം ചെയ്ത് തുടങ്ങും. ക്രെയിൻ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത പ്രദേശങ്ങളായതിനാൽ കടൽ മാർഗം കൊല്ലം പോർട്ടിലേക്ക് മാറ്റും. തങ്കശേരിക്ക് സമീപം ഒഴുകി നടന്ന കണ്ടെയ്നർ മത്സ്യബന്ധന ബോട്ടിൽ കെട്ടിവലിച്ച് ഇന്നലെ പോർട്ടിലെത്തിച്ചിരുന്നു. ഇന്നലെ രാത്രി വരെ 34 കണ്ടെയ്നറുകളാണ് തീരത്ത് അടിഞ്ഞിട്ടുള്ളത്. ഭൂരിഭാഗം കണ്ടെയ്നറുകളും ശൂന്യമാണ്. ചിലതിൽ അപകടകരമല്ലാത്ത വസ്തുക്കളും കണ്ടെത്തിയിരുന്നു. കൂടുതൽ കണ്ടെയ്നറുകൾ അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്.

Salt-like objects washed up on the shore threat of containers remains raising concerns sacrifices Varkala Papanasham beach

Next TV

Related Stories
തിമിർത്ത് പെയ്ത് കനത്ത മഴ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

May 28, 2025 10:32 PM

തിമിർത്ത് പെയ്ത് കനത്ത മഴ; സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

അതിതീവ്ര മഴ മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ...

Read More >>
മോഷ്‌ടിച്ച ബൈക്കിൽ തുണിക്കടകൾ കേന്ദ്രീകരിച്ച് കവർച്ച,പെട്രോൾ തീർന്നാൽ വാഹനം ഉപേക്ഷിക്കും; രണ്ട് പേർ പിടിയിൽ

May 28, 2025 10:21 PM

മോഷ്‌ടിച്ച ബൈക്കിൽ തുണിക്കടകൾ കേന്ദ്രീകരിച്ച് കവർച്ച,പെട്രോൾ തീർന്നാൽ വാഹനം ഉപേക്ഷിക്കും; രണ്ട് പേർ പിടിയിൽ

തിരുവനന്തപുരത്ത് തുണിക്കടകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയ രണ്ട് പ്രതികൾ...

Read More >>
മുൻ വൈരാഗ്യം, ബൈക്ക് യാത്രികരെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപെടുത്താൻ ശ്രമം; ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ

May 28, 2025 10:00 PM

മുൻ വൈരാഗ്യം, ബൈക്ക് യാത്രികരെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപെടുത്താൻ ശ്രമം; ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം അരുവിക്കര ഇരുമ്പയിൽ യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ച പ്രതികൾ...

Read More >>
 കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 : സൂപ്പർ ഓവറിൽ കൊല്ലത്തെ മറികടന്ന് കംബൈൻഡ് ഡിസ്ട്രിക്ട്സ്

May 28, 2025 09:33 PM

കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 : സൂപ്പർ ഓവറിൽ കൊല്ലത്തെ മറികടന്ന് കംബൈൻഡ് ഡിസ്ട്രിക്ട്സ്

കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ എറണാകുളത്തിനും കംബൈൻഡ് ഡിസ്ട്രിക്ട്സിനും...

Read More >>
തിരുവനന്തപുരത്ത് വീട്ടില്‍ രഹസ്യഅറയില്‍ സൂക്ഷിച്ചനിലയില്‍ ലഹരിശേഖരം; പ്രതി പിടിയില്‍

May 28, 2025 09:13 PM

തിരുവനന്തപുരത്ത് വീട്ടില്‍ രഹസ്യഅറയില്‍ സൂക്ഷിച്ചനിലയില്‍ ലഹരിശേഖരം; പ്രതി പിടിയില്‍

തിരുവനന്തപുരം ചാക്കയില്‍ വീട്ടില്‍ നിന്ന് കഞ്ചാവ്...

Read More >>
Top Stories