തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം തുടരുന്നു. മഴക്കെടുതിയിൽ ഇന്ന് ഒരു മരണം കൂടിയുണ്ടായി. ആലപ്പുഴയിൽ തട്ടുകട തകർന്നുവീണ് പതിനെട്ടുകാരിയാണ് മരിച്ചത്. കടയ്ക്കരികിൽ നിൽക്കവെ തട്ടുകട മറിഞ്ഞ് പള്ളാത്തുരുത്തി സ്വദേശി നിത്യയുടെ ദേഹത്ത് വീഴുകയായിരുന്നു.
കൊട്ടിയൂരിൽ വീടിന് മുകളിലേക്ക് മരം പൊട്ടിവീണ് ഗൃഹനാഥന് പരിക്കേറ്റു. കോഴിക്കോട് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകള്‍ കൂടി തുറന്നു. വയനാട്ടിൽ 5 ക്യാമ്പുകളിലായി 104 പേരെ മാറ്റിപ്പാർപ്പിച്ചു. പാലക്കാട് കൊപ്പത്തും നെയ്യാറ്റിൻകരയിലും വീടുകൾ തകർന്നു. തൃശ്ശൂരിലും കാസർകോടും റെയിൽവേ ട്രാക്കുകളിൽ മരം വീണു. പുഴകൾ കരകവിഞ്ഞൊഴുകയാണ്. കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ മണികണ്ഠൻചാൽ ചപ്പാത്ത് വെള്ളത്തിനടിയിലായി. തിരുവനന്തപുരം ജില്ലയിൽ മലയോര മേഖലയിൽ മഴയിൽ വ്യാപക നാശമുണ്ടായി. അടുത്ത 5 ദിവസം കൂടി കേരളത്തിൽ മഴ കനക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. കണ്ണൂർ, വയനാട്, കോട്ടയം ജില്ലകളിൽ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
.gif)
പതിനൊന്ന് ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട്. മറ്റ് എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്. അതിശക്തമായ മഴയ്ക്ക് അനുകൂലമായ സാഹചര്യം തുടരുകയാണ്. നാളയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. തുടർച്ചായി മഴ ലഭിക്കുന്ന മേഖലകളിൽ ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതകൾ കണക്കിലെടുത്ത് അതീവ ജാഗ്രത വേണം. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്. ജൂൺ ഒന്ന് വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
Heavy rains widespread damage state Heavy rains expected 5 days
