( www.truevisionnews.com ) വാഹനപ്രേമികളെ പ്രകമ്പനംകൊള്ളിച്ച മോഡലാണ് സ്കോഡ കൈലാക്ക്. കിടിലൻ എഞ്ചിന്‍, അതിലും കിടിലമായ ഫീച്ചറുകള്‍, ലുക്ക് ഇവയൊക്കെയാണ് ഒറ്റ നോട്ടത്തില്‍ തന്നെ എല്ലാവരിലും കാറിനെ ആകര്‍ഷകമാക്കുന്നത്. 2024 നവംബറിൽ എത്തിയ മോഡലിന് അന്ന് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ഇന്നും ലഭിക്കുന്നത്.
സബ്-കോംപാക്‌ട് എസ്‌യുവിയായ സ്കോഡ കൈലാക്കിൻ്റെ വില്‍പ്പനയും തകൃതിയായിട്ടാണ് നടക്കുന്നത്. വിൽപ്പന ആരംഭിച്ച 2025 ജനുവരിയിൽ കാറിൻ്റെ 1,245 യൂണിറ്റുകളാണ് വിറ്റഴിച്ചത്. തുടർന്ന് ഫെബ്രുവരിയിൽ 3,636 യൂണിറ്റുകളും മാർച്ചിൽ 5,327 യൂണിറ്റുകളും വിറ്റഴിച്ചിരുന്നു. കഴിഞ്ഞ മാസത്തേക്ക് എത്തുമ്പോള്‍ 5,364 സംഖ്യയിലേക്ക് ഇതെത്തിയിട്ടുണ്ട്.
.gif)
7.89 ലക്ഷം രൂപ പ്രാരംഭ വിലയിലെത്തിയ കൈലാക്കിന് ഇപ്പോൾ 8.25 ലക്ഷം രൂപയാണ് വില. എന്നാല്‍ വില കൂടിയാലും കുഴപ്പമില്ല, ഞങ്ങള്‍ക്ക് കൈലാക്ക് തന്നെമതിയെന്നാണ് ഏവരും പറയുന്നത്. വാഹനത്തിൻ്റെ വില്‍പ്പന സംബന്ധിച്ച് മേല്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തവുമാണ്.
അതേസമയം കാറിൻ‍്റെ സവിശേഷതകളിലേക്ക് വന്നാല്‍, സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകൾ, ബോക്‌സി പ്രൊഫൈൽ, ഷോർട്ട് ഓവർഹാങ്ങുകൾ, ബട്ടർഫ്ലൈ ഗ്രിൽ, 17 ഇഞ്ച് അലോയ് വീലുകൾ അടക്കമുള്ളവ കാറിൻ്റെ പുറംമോഡി ഗംഭീരമാക്കുന്നുണ്ട്.
ഡ്യുവൽ-സ്പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഇലക്ട്രിക് സൺറൂഫ്, 6 എയർബാഗുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർ പാർക്കിംഗ് ക്യാമറ, ഹിൽ ഹോൾഡ് അസിസ്റ്റ്, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവ കാറിൻ്റെ എടുത്തു പറയേണ്ട സവിശേഷതകളാണ്.
10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് തരത്തിൽ ക്രമീകരിക്കാവാവുന്ന ഇലക്ട്രിക് സീറ്റുകൾ എന്നിവ പ്രധാന ഇൻ്റിരീയര്‍ ഫീച്ചറുകള്‍.
1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് കൈലാക്കിൻ്റെ ഹൃദയം. 6- സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്ന കൈലാക്കിന് 115 bhp പവറിൽ 178 Nm torque വരെ നിർമിക്കാനാവും. മാനുവലിന് ലിറ്ററിന് 19.68 കിലോമീറ്ററും ഓട്ടോമാറ്റിക്കിൽ ലിറ്ററിന് 19.05 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് മൈലേജിലേക്ക് വന്നാല്‍ ഈ മോഡലിന് ലഭിക്കുക. വെറും 10.5 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈലാക്കിന് കൈവരിക്കാനാകും.
skoda kylaq sales after price hike auto
