മീററ്റ്: ( www.truevisionnews.com ) പാചകം ചെയ്യുന്നതിനിടെ റൊട്ടിയിലേക്ക് തുപ്പിയ പാചകക്കാരൻ അറസ്റ്റിൽ. കുരാലി സ്വദേശിയായ ഷോയിബ് എന്നയാളാണ് അറസ്റ്റിലായത്. റൊട്ടിയിൽ തുപ്പുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾക്കെതിരെ ജാനി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. സബ് ഇൻസ്പെക്ടർ ശിവ് കുമാർ ശർമ്മ, കോൺസ്റ്റബിൾമാരായ ബ്രജേഷ്, കുൽദീപ് എന്നിവരടങ്ങുന്ന സംഘമാണ് ജാനി കനാൽ പാലത്തിന് സമീപത്തുനിന്ന് ഷോയിബിനെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
.gif)
ഇത്തരം പ്രവൃത്തികൾ പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുമെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Chef arrested for spitting on roti while cooking
