ക്രൂര കൊലപാതകം; മംഗളൂരുവിൽ മണലിറക്കുന്നതിനിടെ യുവാവിനെ വാളുപയോ​ഗിച്ച് വെട്ടിക്കൊലപ്പെടുത്തി

ക്രൂര കൊലപാതകം; മംഗളൂരുവിൽ മണലിറക്കുന്നതിനിടെ യുവാവിനെ വാളുപയോ​ഗിച്ച് വെട്ടിക്കൊലപ്പെടുത്തി
May 27, 2025 09:46 PM | By Susmitha Surendran

മംഗളൂരു: (truevisionnews.com) മംഗളൂരുവിൽ മണലിറക്കുന്നതിനിടെ യുവാവിനെ വാളുപയോ​ഗിച്ച് വെട്ടിക്കൊലപ്പെടുത്തി  .  മംഗളൂരുവിലെ ബണ്ട്വാൾ താലൂക്കിലെ കുരിയാലയ്ക്ക് സമീപം ഇരകൊടിയിൽ ചൊവ്വാഴ്ച പിക്കപ്പ് വാഹനത്തിൽ നിന്ന് മണൽ ഇറക്കുന്നതിനിടെ യുവാവിനെ അക്രമികൾ വാളുകൊണ്ട് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊളത്തമജലു സ്വദേശിയായ ഇംതിയാസ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. മറ്റൊരാൾ ​ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.

മണൽ ഇറക്കുന്നതിനിടെ മോട്ടോർ സൈക്കിളിൽ എത്തിയ അക്രമികൾ വാളുകൊണ്ട് യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇംതിയാസിനെ സഹായിക്കുകയായിരുന്ന ഡ്രൈവർ റഹിമാനാണ് പരിക്കേറ്റത്. മോട്ടോർ സൈക്കിളിൽ എത്തിയ രണ്ട് അക്രമികൾ ഇംതിയാസിനെ വെട്ടിക്കൊലപ്പെടുത്തിയതായി സ്ഥലത്തെത്തിയ ദക്ഷിണ കന്നഡ പൊലീസ് സൂപ്രണ്ട് യതീഷ് എൻ സ്ഥിരീകരിച്ചു.

ഡി.കെ. ജില്ലാ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടു റാവു കൊലപാതകത്തെ അപലപിച്ചു. മേഖലയിൽ ക്രമസമാധാനം നിലനിർത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ അദ്ദേഹം ഡി.ജി.യോടും ഐ.ജി.പിയോടും നിർദ്ദേശിച്ചു. സാമുദായിക പ്രശ്നമുള്ള സ്ഥലങ്ങളിൽ സുരക്ഷ വർധിപ്പിക്കാൻ ഡെപ്യൂട്ടി കമ്മീഷണർക്കും പോലീസ് സൂപ്രണ്ടിനും മന്ത്രി നിർദ്ദേശം നൽകി.


Youth hacked death Mangaluru crime

Next TV

Related Stories
പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; ദേഹമാസകലം പരിക്ക്

May 27, 2025 07:33 PM

പാലക്കാട് അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; ദേഹമാസകലം പരിക്ക്

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ചതായി...

Read More >>
 ആരുമില്ലാത്ത സമയം നോക്കി കടന്നു പിടിച്ചു; കണ്ണൂരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്റീരിയർ ചെയ്യാനെത്തിയ യുവാവ് അറസ്റ്റിൽ

May 27, 2025 02:03 PM

ആരുമില്ലാത്ത സമയം നോക്കി കടന്നു പിടിച്ചു; കണ്ണൂരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഇന്റീരിയർ ചെയ്യാനെത്തിയ യുവാവ് അറസ്റ്റിൽ

കണ്ണൂരിൽ ആർക്കിടെക്ടായി ജോലി ചെയ്യുന്ന ലക്ഷദ്വീപ് സ്വദേശിനിയെ കടന്നുപിടിച്ചയാൾ...

Read More >>
തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

May 27, 2025 11:37 AM

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച നിലയില്‍

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ച...

Read More >>
കോഴിക്കോട് ബാ​ലു​ശ്ശേ​രിയിൽ ബ​ധി​ര​യും മൂ​ക​യു​മാ​യ സ്ത്രീ​യെ പീ​ഡി​പ്പിച്ച അൻപതുകാരൻ പിടിയിൽ

May 27, 2025 10:17 AM

കോഴിക്കോട് ബാ​ലു​ശ്ശേ​രിയിൽ ബ​ധി​ര​യും മൂ​ക​യു​മാ​യ സ്ത്രീ​യെ പീ​ഡി​പ്പിച്ച അൻപതുകാരൻ പിടിയിൽ

ബാ​ലു​ശ്ശേ​രിയിൽ ബ​ധി​ര​യും മൂ​ക​യു​മാ​യ സ്ത്രീ​യെ പീ​ഡി​പ്പി​ച്ച​യാ​ൾ...

Read More >>
Top Stories