(truevisionnews.com) പാവയ്ക്കയുടെ ജ്യൂസ് ദിവസവും കുടിച്ചാൽ കിട്ടുന്ന ആരോഗ്യ ഗുണങ്ങൾ ഒട്ടും ചെറുതല്ല. കയ്പ്പുണ്ടെങ്കിലും പാവയ്ക്ക ശരീരത്തിന് നല്ലതാണ്. കയ്പ്പ് കുറച്ച് പാവയ്ക്ക ജ്യൂസ് തയാർക്കി നോക്കിയാലോ?
ചേരുവകൾ
.gif)

പാവയ്ക്ക -2 എണ്ണം
തേന്‍- ഒരു ടീസ്പൂണ്‍
ചെറുനാരങ്ങാനീര് -2 ടീസ്പൂണ്‍
കുരുമുളകുപൊടി
ഉപ്പ്
തയാറാക്കും വിധം
പാവയ്ക്കയുടെ തൊലി കളഞ്ഞ ശേഷം നന്നായി കഴുകിയെടുക്കുക. പാവയ്ക്കയുടെ കുരു മാറ്റി ചെറിയ കഷ്ണങ്ങളാക്കിയെടുക്കുക. കഷ്ണങ്ങളാക്കിയ പാവയ്ക്ക മിക്‌സിയിൽ ഇട്ട് അടിച്ചെടുക്കാം.
ഇതിലേക്ക് തേൻ, ചെറുനാരങ്ങാനീര്, കുരുമുളകുപൊടി, ഉപ്പ് തുടങ്ങിയ ചേരുവകൾ ചേര്‍ത്ത് നല്ലതുപോലെ വീണ്ടും അടിച്ചെടുക്കുക. വേണമെങ്കില്‍ ആവശ്യത്തിന് വെള്ളവും ചേര്‍ക്കാവുന്നതാണ്. ഒട്ടും കയ്പ്പില്ലാതെ പാവയ്ക്ക ജ്യൂസ് റെഡി
bitter gourd juice recipie
