കനത്ത മഴ; ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

കനത്ത മഴ; ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ
May 27, 2025 10:29 PM | By Susmitha Surendran

ഇടുക്കി: (truevisionnews.com)  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കിയിൽ നാളെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ. ജില്ലയിലെ മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ വി വിഘ്നേശ്വരി അവധി പ്രഖ്യാപിച്ചു.

എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. വേനലവധിയുടെ ഭാഗമായുള്ള ക്ലാസുകൾ, പ്രത്യേക കോച്ചിംഗ് സെഷനുകൾ എന്നിവ നടത്താൻ പാടില്ല. നഷ്ടപ്പെടുന്ന പഠന സമയം ഓൺലൈൻ ക്ലാസ്സുകൾ ഉൾപ്പടെ നടത്തി ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്ന് കളക്ടർ ഉത്തരവിട്ടു.

സംസ്ഥാനത്ത് ഇതോടെ മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ പ്രവർത്തിക്കില്ല. കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും. വയനാട് ജില്ലയിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യൽ സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും അവധി ബാധകമല്ല. അതേ സമയം, വയനാട്ടിൽ ഇടവിട്ടുള്ള മഴ തുടരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ചു ഇന്ന് മഴയ്ക്ക് നേരിയ ശമനമുണ്ട്. 10 ക്യാമ്പുകളിലായി 314 പേരെയാണ് ജില്ലയിൽ മാറ്റി താമസിപ്പിച്ചിരിക്കുന്നത്.

Heavy rain Collector declares holiday educational institutions Idukki tomorrow

Next TV

Related Stories
വകുപ്പിനെ പ്രതിക്കൂട്ടിലാക്കി: ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

Jul 27, 2025 07:52 PM

വകുപ്പിനെ പ്രതിക്കൂട്ടിലാക്കി: ഗോവിന്ദച്ചാമി ജയിൽ ചാടിയതിൽ പ്രതികരിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ

ഗോവിന്ദചാമിയുടെ ജയിൽ ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമത്തിന് നൽകിയ അഭിമുഖത്തിന്‍റെ പേരിൽ ജയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫീസർക്ക് സസ്പെൻഷൻ....

Read More >>
ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

Jul 27, 2025 06:32 PM

ആൻസി നീ നിർത്തിയില്ലേ...! 53.950 ഗ്രാം മെത്താംഫിറ്റമിനുമായി വടകര സ്വദേശിനി യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

പാലക്കാട് 53.950 ഗ്രാം മെത്താംഫിറ്റമിനുമായി 2 യുവതികളും ഒരു യുവാവും അറസ്റ്റിലായി....

Read More >>
 ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

Jul 27, 2025 06:12 PM

ഇന്ന് മരണം മൂന്ന് ....! മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ മരിച്ചു

മലപ്പുറത്ത് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പതിനെട്ടുകാരൻ...

Read More >>
പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

Jul 27, 2025 03:29 PM

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

പാലോട് രവിയുടെ രാജിക്ക് പിന്നാലെ മധുരവിതരണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ...

Read More >>
ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

Jul 27, 2025 02:31 PM

ആറ്റിങ്ങലിൽ വീടിന് മുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം ആറ്റിങ്ങലിൽ വീടിനുമുന്നിൽ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയിൽ...

Read More >>
Top Stories

//Truevisionall