തിരുവനന്തപുരം: (truevisionnews.com) തിരുവനന്തപുരത്ത് കാർ ഡിവൈഡറിലേക്ക് ഇടിച്ച് കയറി അപകടം. സ്മാർട്ട് സിറ്റി റോഡിലാണ് അപകടം നടന്നത്. വഴുതക്കാട് ജംഗ്ഷനിലാണ് സംഭവം. അപകടത്തിൽ ആർക്കും പരിക്കില്ല. തിരുവനന്തപുരത്തെ മൂന്ന് പ്രധാനപ്പെട്ട റോഡുകളായ ബേക്കറി ജംഗ്ഷൻ റോഡ്, വെള്ളയമ്പലം ഭാഗത്തെ റോഡ്, ജഗതി റോഡ് തുടങ്ങിയവ സംഗമിക്കുന്നതാണ് തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി റോഡ്.
അപകട സമയത്ത് സ്ഥലത്ത് സിഗ്നൽ ഉണ്ടായിരുന്നില്ല. അതിനാൽ ബേക്കറി ജംഗ്ഷൻ ഭാഗത്ത് നിന്ന് വന്ന കാറും വെള്ളയമ്പലം ഭാഗത്ത് നിന്ന് വന്ന കാറും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അതേസമയം ഈ റോഡിലൂടെ വാഹനങ്ങൾ വളരെ വേഗത്തിലാണ് പോകറുള്ളതെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽപ്പെട്ട ഒരു കാർ സർക്കാർ വാടകയ്ക്കെടുത്ത വാഹനം ആണ്. സ്മാർട്ട് സിറ്റി റോഡ് വന്ന ശേഷമുള്ള ആദ്യത്തെ അപകടമാണ് ഇന്ന് വഴുതക്കാട് ഉണ്ടായത്.
Car crashes divider Thiruvananthapuram no one injured
