'നീ പോയി ചാവെടി', 'ചാവുമെന്ന് മറുപടി, ഐ ബി ഉദ്യോഗസ്ഥയുടെ മരണം; റിമാൻഡ് റിപ്പോർട്ട് പുറത്ത്

'നീ പോയി ചാവെടി',  'ചാവുമെന്ന് മറുപടി, ഐ ബി ഉദ്യോഗസ്ഥയുടെ മരണം; റിമാൻഡ് റിപ്പോർട്ട് പുറത്ത്
May 27, 2025 08:01 PM | By Anjali M T

കൊച്ചി:(truevisionnews.com) ഐ ബി ഉദ്യോഗസ്ഥയുടെ മരണത്തിൽ സഹപ്രവർത്തകൻ സുകാന്ത് റിമാൻഡിൽ. പ്രതി സുകാന്ത് വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ചെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. യുവതിയിൽ നിന്നും സുകാന്ത് പല തവണ പണം കൈപ്പറ്റിയിരുന്നു. സുകാന്ത് വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. ടെലഗ്രാം ചാറ്റിലെ വിവരങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്. 'നീ പോയി ചാവെടി' എന്ന സുകാന്തിന്റെ സന്ദേശത്തിന് 'ചാവും'എന്നാണ് ഉദ്യോഗസ്ഥ നൽകിയ മറുപടി.

ഉദ്യോഗസ്ഥയുടെ ആറു മാസത്ത ശമ്പളം പ്രതിയുടെ അക്കൗണ്ടിൽ എത്തിയതിനും തെളിവുണ്ട്. പ്രതി മറ്റൊരു യുവതിയേയും വിവാഹ വാഗ്ദാനം നൽകി ചൂഷണം ചെയ്തു. ട്രെയിനിങ് സമയത്ത് മറ്റൊരു യുവതിയെയും ലൈംഗികമായി ഉപയോഗിച്ചു. ഉദ്യോഗസ്ഥ സുകാന്തിൽ നിന്നുതന്നെയാണ് ഗർഭിണിയായത്. ഇതുസംബന്ധിച്ച് ഡോക്ടറുടെ മൊഴിയും റിമാൻഡ് റിപ്പോർട്ടിലുണ്ട്. അമ്മാവൻ മോഹനാണ് പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചത്. ഒളിവിൽ പോകാൻ വാഹനം ഏർപ്പെടുത്തിയതിനും ഫാം ഹൗസിൽ ഒളിവിൽ താമസിപ്പിച്ചതിനുമാണ് അമ്മാവനെ രണ്ടാം പ്രതിയാക്കിയത്.

കഴിഞ്ഞ മാർച്ച് 24-നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഐബി ഉദ്യോഗസ്ഥ ട്രാക്കിന് കുറുകേ കിടന്നതാണെന്ന് വ്യക്തമാക്കി ലോക്കോ പൈലറ്റ് രംഗത്തെത്തിയിരുന്നു. പെട്ടെന്നുള്ള പ്രകോപനമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും മാനസികവും ശാരീരികവുമായി പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതിൻ്റെ തെളിവുകൾ സുകാന്തിനെതിരെ പൊലീസ് കണ്ടെത്തിയിരുന്നു.

ib officers death accused sukanthsuresh statement

Next TV

Related Stories
പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

Jul 25, 2025 04:38 PM

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ അറസ്റ്റിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം; സഹോദരങ്ങൾ...

Read More >>
കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

Jul 25, 2025 08:12 AM

കണ്ണൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍

സി.പി.എം ബ്രാഞ്ച് സെക്രട്ടെറിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍...

Read More >>
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയിൽച്ചാടി, വ്യാപക തിരച്ചിൽ

Jul 25, 2025 07:51 AM

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയിൽച്ചാടി, വ്യാപക തിരച്ചിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദ ചാമി...

Read More >>
അശ്ലീലപ്രദര്‍ശനം, വിമാനത്തിൽ കുട്ടികൾക്ക് കൺമുന്നിൽ ലൈംഗികബന്ധം; ദമ്പതിമാർ അറസ്റ്റിൽ

Jul 24, 2025 07:57 PM

അശ്ലീലപ്രദര്‍ശനം, വിമാനത്തിൽ കുട്ടികൾക്ക് കൺമുന്നിൽ ലൈംഗികബന്ധം; ദമ്പതിമാർ അറസ്റ്റിൽ

വിമാനത്തിൽ കുട്ടികൾക്ക് കൺമുന്നിൽ ലൈംഗികബന്ധം; ദമ്പതിമാർ...

Read More >>
പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിക്ക് പിന്നാലെയെത്തി കെട്ടിപ്പിടിച്ചു, ചുംബിച്ചു; ലെെം​ഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

Jul 24, 2025 07:32 PM

പതിനെട്ടുകാരിയായ വിദ്യാര്‍ഥിനിക്ക് പിന്നാലെയെത്തി കെട്ടിപ്പിടിച്ചു, ചുംബിച്ചു; ലെെം​ഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

ബെംഗളൂരുവില്‍ 18-കാരിയായ കോളേജ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ്...

Read More >>
Top Stories

Entertainment News

//Truevisionall