ജീവനെടുത്തത് വ്യാജന്മാർ; സ്വയം ഡോക്ടർമാർ ചമഞ്ഞ് ഓപ്പറേഷൻ നടത്തി, കുട്ടി മരിച്ചു; രണ്ട് പേർ അറസ്റ്റിൽ

 ജീവനെടുത്തത് വ്യാജന്മാർ; സ്വയം ഡോക്ടർമാർ ചമഞ്ഞ് ഓപ്പറേഷൻ നടത്തി, കുട്ടി മരിച്ചു; രണ്ട് പേർ അറസ്റ്റിൽ
May 27, 2025 05:31 PM | By VIPIN P V

ലഖ്നോ: ( www.truevisionnews.com ) യു.പിയിൽ വ്യാജ ഡോക്ടർമാർ ഓപ്പറേഷൻ നടത്തിയ കുട്ടി മരിച്ചു. അഞ്ച് വയസുകാരനാണ് മരിച്ചത്. കൗഷാംബിയിലെ ചാർവ മനൗരി റോഡിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു ഓപ്പറേഷൻ. മാർച്ച് 16നായിരുന്നു കുട്ടിയുടെ അച്ഛൻ മകൻ ദിവ്യാൻഷുവിന്റെ മരണത്തെ സംബന്ധിച്ച് പരാതി നൽകിയത്.

സീനിയർ ഡോക്ടർമാർ ഇല്ലാത്തതിനാൽ അൻമോൽ ആശുപത്രിയി​ലെ ജൂനിയർ ഡോക്ടർമാരാണ് മകന്റെ ഓപ്പറേഷൻ നടത്തിയതെന്നും ഇതാണ് തന്റെ മകന്റെ മരണത്തിന് കാരണമായതെന്നുമായിരുന്നു പരാതിയിൽ പറഞ്ഞത്.

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിക്ക് ഓപ്പറേഷൻ നടത്തിയ വികാസ് കുമാർ, വിശേഷ് കുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ ഇരുവരും സഹോദരന്റെ പേരിൽ ആശുപത്രി തുടങ്ങുകയും സ്വയം ഡോക്ടർമാർ ചമഞ്ഞ് ചികിത്സ തുടങ്ങുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

അഞ്ചുവയസുകാരനായ ദിവ്യാൻഷുവിന്റെ കാലിലാണ് ഇരുവരും ഓപ്പറേഷൻ നടത്തിയത്. ഇതിലുണ്ടായ പിഴവാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നാലെ സ്വകാര്യ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ സീൽ ചെയ്യുകയായിരുന്നു.

child dies after operated upon by two fake doctors two arrested

Next TV

Related Stories
മകൾക്കൊപ്പം നടന്നുവന്ന യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

May 28, 2025 11:23 AM

മകൾക്കൊപ്പം നടന്നുവന്ന യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ

മീററ്റിൽ യുവതിയെ ബൈക്കിലെത്തി ചുംബിച്ച് കടന്നുകടഞ്ഞ യുവാവ്...

Read More >>
Top Stories










GCC News