ബാലുശ്ശേരി (കോഴിക്കോട്): ( www.truevisionnews.com ) ബധിരയും മൂകയുമായ സ്ത്രീയെ പീഡിപ്പിച്ചയാൾ പിടിയിൽ. വാകയാട് മരക്കാരി എം. ഷിബുവിനെ (50) ആണ് ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം. ഒരു ചടങ്ങിൽ പങ്കെടുക്കാൻ പുറത്തുപോയ സ്ത്രീ മരുന്ന് കഴിക്കാൻ അവിടെനിന്ന് സ്വന്തം വീട്ടിലേക്ക് തിരികെ വന്നപ്പോൾ പിന്തുടർന്ന് എത്തിയ ഷിബു വാതിൽ അടച്ച് ബലപ്രയോഗത്തിലൂടെ പീഡിപ്പിക്കുകയായിരുന്നു.
സ്ത്രീക്ക് പരിക്കുകളുണ്ട്. ബാലുശ്ശേരി ഇൻസ്പെക്ടർ ടി.പി. ദിനേശിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്.ഐ എം. സുജിലേഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡ് ചെയ്തു.
Fifty year-old man arrested for molesting deaf and mute woman Balussery Kozhikode
