തൃശ്ശൂർ : ( www.truevisionnews.com ) ബെംഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഐടി കമ്പനി ജീവനക്കാരി അനുശ്രീയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. ബെംഗളൂരുവിലെ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന മാള സ്വദേശിനിയായ അനുശ്രീയെ ബെംഗളൂരുവിലെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മാള വട്ടക്കോട്ട സ്വദേശി വെളിയംപറമ്പില്‍ അച്യുതന്റെയും ശ്രീദേവിയുടെയും മകള്‍ അനുശ്രീ (29) ആണ് മരിച്ചത്. കാരണം വ്യക്തമല്ല. സഹോദരങ്ങള്‍: അമല്‍ശ്രീ, ആദിദേവ്. സംസ്‌കാരം ഇന്ന് രാവിലെ കൊരട്ടി ശ്മശാനത്തില്‍ നടന്നു.
.gif)
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
body IT company employee Anushree was brought her home Thrissur
