ലഖ്നൗ: ( www.truevisionnews.com ) പ്രായപൂർത്തിയാകാത്ത കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുന്ന യുവതിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. കുട്ടികളെ ചെരിപ്പുകൊണ്ട് അടിക്കുകയും കുട്ടികൾ കരയുമ്പോൾ നിലത്തിടുകയും ചെയ്യുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് സംഭവം. വീഡിയോയിലെ കുട്ടികളെ ഉപദ്രവിക്കുന്ന യുവതി അവരുടെ അമ്മയാണെന്നാണ് പ്രാഥമിക റിപ്പോർട്ട്.
https://x.com/SachinGuptaUP/status/1925859014128083159
വീടിന് പുറത്ത് കട്ടിലിൽ ഇരിക്കുന്ന കുട്ടികളെ അടിക്കുന്നതും കുട്ടികൾ ഉറക്കെ കരയുന്നതും വീഡിയോയിൽ കാണാം. സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ പൊലീസ് സംഭവത്തിൽ കേസെടുത്തു. വീഡിയോയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായും വിഷയത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കുമെന്നും എ.എസ്.പി റിജുൽ കുമാർ പറഞ്ഞു.
.gif)
cruel mother thrashes minors slippers slams ground up
