ആലപ്പുഴ: ( www.truevisionnews.com ) ആലപ്പുഴ ജില്ലയിൽ വീണ്ടും കോവിഡ് ബാധ. പത്ത് പേർക്ക് രോഗം സ്ഥിരീകരിച്ചു. കോവിഡിന്‍റെ പുതിയ വകഭേദമാണ് പടരുന്നത്.
വിവിധ രാജ്യങ്ങളിൽ വൻതോതിൽ പടരുന്ന പുതിയ വകഭേദമാണോയെന്ന് കണ്ടെത്താൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൽ (ഐ.സി.എം.ആർ) സാമ്പിൾ വിശദ പരിശോധക്ക് അയച്ചിട്ടുണ്ട്. ജില്ലയുടെ പല ഭാഗങ്ങളിലുള്ളവരാണ് രോഗബാധിതർ എന്നതിനാൽ രോഗവ്യാപനമുണ്ടായിട്ടില്ലെന്നാണ് ആരോഗ്യ വകുപ്പിന്‍റെ പ്രാഥമിക നിഗമനം.
.gif)
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പടരുന്ന ഒമിക്രോണ്‍ ജെ.എന്‍ 1 വകഭേദങ്ങളായ എൽ.എഫ് 7, എൻ.ബി 1.8 എന്നിവക്ക് രോഗവ്യാപന ശേഷി കൂടുതലാണ്. ഇതിൽ ഏതെങ്കിലുമാണോ ജില്ലയിൽ പിടിപെട്ടതെന്നാണ് പരിശോധിക്കുന്നത്.
Covid ten people confirmed infected Alappuzha district
