തൃശൂർ: ( www.truevisionnews.com ) ആമ്പല്ലൂരിൽ ദേശിയ പാതയില്‍ ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ച സംഭവം. ഇരട്ടക്കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം രക്ഷപ്പെട്ടത് അത്ഭുതകരമായി. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പ്രസവശേഷം ഇരട്ടക്കുട്ടികളുമായി വീട്ടിലേക്കു മടങ്ങിയ മുരിങ്ങൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്.
മുരിങ്ങൂർ ഐക്കരപ്പറമ്പിൽ സജി ഉൾപ്പടെ അഞ്ചുപേരാണ് കാറിൽ ഉണ്ടായിരുന്നത്. കാറിന്‍റെ മുൻവശത്തുനിന്ന് പുക ഉയരുന്നതു കണ്ടയുടനെ ഇവർ കാറിൽ നിന്നിറങ്ങുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന സാധനങ്ങൾ മാറ്റിയതിനു തൊട്ടു പിന്നാലെ തീ ആളിപ്പടരുകയായും ചെയ്തു. കാർ പൂർണമായും കത്തിനശിച്ചു.
.gif)
പുതുക്കാടുനിന്ന് ഫയർ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പുതുക്കാട് പൊലീസും സ്ഥലത്തെത്തി. അപകടത്തെതുടർന്ന് ദേശീയപാതയിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
car burned down amballur national highway
